ചുമയും ജലദോഷവും മാറാന്‍ പിഞ്ചുകുഞ്ഞിനെ ഇരുമ്പ്ദണ്ഡ് കൊണ്ടു പൊള്ളിച്ചു
- Published:
29 May 2018 3:22 AM GMT
ചുമയും ജലദോഷവും മാറാന്‍ പിഞ്ചുകുഞ്ഞിനെ ഇരുമ്പ്ദണ്ഡ് കൊണ്ടു പൊള്ളിച്ചു
ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ബില്‍വാരയിലുള്ള മഹാത്മാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അന്ധവിശ്വാസം അതിന്റെ ഏറ്റവും വലിയ ക്രൂരത കാട്ടുകയാണ് രാജസ്ഥാനിലെ ബില്‍വാര ജില്ലയില്‍. വിട്ടുമാറാതെയുള്ള ചുമയും ജലദോഷവും മാറാന്‍ പിഞ്ചുകുഞ്ഞിനെ ഇരുമ്പ്ദണ്ഡ് കൊണ്ടു പൊള്ളിച്ചതാണ് ഈയിടെയുണ്ടായ സംഭവം. അങ്ങിനെ ചെയ്താല്‍ അസുഖം മാറുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍ ഈ ക്രൂരകൃത്യം ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ബില്‍വാരയിലുള്ള മഹാത്മാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാമഖേദ ഗ്രാമത്തിലുള്ള നാല് മാസം പ്രായമുള്ള പെണ്‍ കുഞ്ഞിനെയാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മാതാപിതാക്കള്‍ ഇരുമ്പ് ദണ്ഡ് കൊണ്ടു പൊള്ളിച്ചത്. എന്നാല്‍ തിങ്കളാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. വയറിന് സാരമായി പൊള്ളലേറ്റ കുഞ്ഞ് ചികിത്സയിലാണ്. കുഞ്ഞിന് ന്യൂമോണിയയും ഹൃദ്രോഗവും ഉള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ ശിശുക്ഷേമ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലും സമാനസംഭവം ഇവിടെ അരങ്ങേറിയിരുന്നു. പത്ത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛന്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിക്കുകയായിരുന്നു. ചുമയും ജലദോഷവും ഭേദപ്പെടാനായിരുന്നു ഇത് ചെയ്തത്.
Adjust Story Font
16