Quantcast

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്

MediaOne Logo
ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്
X

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്

ഇറാഖിൽ നിർമാണ തൊഴിലാളികളായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെ മൊസൂളിൽ വെച്ച് കാണാതാകുകയായിരുന്നു.

ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. 2014ല്‍ മൊസൂളില്‍ കാണാതായ ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ മേഖലയിലെ കൂട്ടകുഴിമാടങ്ങളില്‍ നിന്ന് കണ്ടെത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. മൃതദേഹം ഉടന്‍ ബഗ്ദാദ് വഴി നാട്ടിലെത്തിക്കും. നപടികള്‍ ഏകോപിക്കാനായി വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ബഗ്ദാദിലേക്കു പോകും. രാജ്യസഭയില്‍ നടപടികള്‍ ആരംഭിച്ചയുടന്‍ തന്നെ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പ്രസ്താവന നടത്തി. കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് സ്ഥീരികരണമായതെന്നും മന്ത്രി വിശദീകരിച്ചു.

2014 ജൂണില്‍‌ മൊസൂളിലാണ് 40 ഇന്ത്യക്കാരെ കാണാതായിരുന്നത്. ഇവരിലൊരാള്‍ രക്ഷപ്പെട്ടിരുന്നു. അദ്ദേഹം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മരണം സ്ഥീരികരിക്കാനുള്ള നീക്കങ്ങള്‍ നടത്തി‍. 2017 കാണാതായവരുടെ ബന്ധുക്കളുടെ ഡി എന്‍ എ ശേഖരിച്ചു. റാഡാര്‍ സംവിധാനത്തിന്റെ സഹായത്തോടെ കൂട്ട കുഴിമാടങ്ങളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ശേഖരിച്ച 38 ഡിഎന്‍എകളുമായി ഒത്തുപോകുന്ന മൃതദേഹാവശിഷ്ടങ്ങള്‍ ഇതിനകം കണ്ടെത്തി.

കൊല്ലപ്പെട്ടവരില്‍ 22 പേര്‍ പഞ്ചാബ് സ്വദേശികളാണ്, ബാക്കിയുള്ളവര്‍ ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും. ഇവരുടെ മരണം വിവരം ഇത്രയും കാലം മറച്ച് പിടിച്ച് രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്നും, എങ്ങനെ എവിടെവെച്ച് കൊല്ലപ്പെട്ടു എന്നതടമുള്ള വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

2014 ജൂണ്‍ 17 നാണ് ഇവരെ കാണാതായതായുള്ള വിവരം ലഭിക്കുന്നത്. ഇറാഖില്‍ പൂര്‍ണമായും ഒരു സര്‍ക്കാര്‍ നിലവിലില്ലാത്ത സാഹചര്യമാണ് കാര്യങ്ങള്‍ വൈകിച്ചതെന്ന വിശദീകരണവും സുഷമ സ്വരാജ് നല്‍കി.

Next Story