യോഗി സര്‍ക്കാര്‍ മുസഫര്‍ നഗര്‍ കലാപക്കേസുകള്‍ പിന്‍വലിക്കുന്നു
യോഗി സര്‍ക്കാര്‍ മുസഫര്‍ നഗര്‍ കലാപക്കേസുകള്‍ പിന്‍വലിക്കുന്നു
2013 സെപ്തംബറില്‍ നടന്ന മുസഫര്‍നഗര്‍ കലാപത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്. മുസഫര്‍ നഗര്‍, ശാമ്ലി പൊലീസ് സ്റ്റേഷനുകളിലായി 1455 പേര്‍ക്ക് എതിരെ 503 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ടുള്ള 131 കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍ നടപടിയാരംഭിച്ചു. കേസുകളുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് സംസ്ഥാന നിയമ വകുപ്പ് നിര്‍ദേശം നല്കി. രാജ്യത്തെ നിയമ സംവിധാനം അട്ടിമറിക്കാനാണ് യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
മുസഫര്‍നഗറിലെ ഖാപ്പ് നേതാക്കള്‍ യോഗി ആദിത്യനാഥുമായി ഫെബ്രുവരില്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയത്. കൊലപാതക കുറ്റം ചുമത്തിയ 13 ഉം കൊലപാതക ശ്രമത്തിനുള്ള 11 ഉം കേസുകളും ഇക്കൂട്ടത്തിലുണ്ട്. ബിജെപി എം പി സഞ്ജീവ് ബല്യാണിന്റെയും എംഎല്‍എ ഉമേഷ് മാലിക്കിന്റെയും നേതൃത്വത്തിലെത്തിയ സംഘം 179 കേസുകളുടെ പട്ടിക മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരത്തെ സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന്, കേസുകളുടെ നിലവിലെ അവസ്ഥ അറിയിക്കണമെന്ന് ആവശ്യപ്പെട്ടും കേസ് പിന്‍വലിക്കുന്നതില്‍ പൊതുജന താല്പര്യം മുന്‍നിര്‍ത്തി അഭിപ്രായം പറയണം എന്നാവശ്യപ്പെട്ടും ജില്ലാ മജിസ്ട്രേറ്റിന് നിയമ വകുപ്പ് കത്തയക്കുകയായിരുന്നു. മജിസ്ട്രേറ്റ് അനുകൂല പ്രതികരണമറിയിച്ച കത്ത് പോലീസ് സൂപ്രണ്ടിന് കൈമാറിയതായാണ് വിവരം. നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
2013 സെപ്തംബറില്‍ നടന്ന മുസഫര്‍നഗര്‍ കലാപത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്. മുസഫര്‍ നഗര്‍, ശാമ്ലി പൊലീസ് സ്റ്റേഷനുകളിലായി 1455 പേര്‍ക്ക് എതിരെ 503 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
Adjust Story Font
16