Quantcast

ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിന്റെ മേല്‍ ആസിഡ് ഒഴിച്ചു; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

MediaOne Logo

Jaisy

  • Published:

    29 May 2018 3:39 PM GMT

ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിന്റെ മേല്‍ ആസിഡ് ഒഴിച്ചു; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
X

ന്യൂമോണിയ മാറ്റാന്‍ പിഞ്ചുകുഞ്ഞിന്റെ മേല്‍ ആസിഡ് ഒഴിച്ചു; വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

ചികിത്സയുടെ ഭാഗമായി കുഞ്ഞിന് ആസിഡ് നല്‍കുകയായിരുന്നു...

ന്യൂമോണിയ ഭേദമാക്കാന്‍ ഒരു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മേല്‍ ആസിഡ് ഒഴിച്ച വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ സവായി മധോപൂരില്‍ മാര്‍ച്ച് 26നാണ് സംഭവം നടന്നത്. പ്രിയാന്‍ഷു എന്ന കുഞ്ഞിന്റെ ദേഹത്താണ് ആസിഡ് ഒഴിച്ചത്.

കടുത്ത ന്യുമോണിയ ബാധിച്ച പ്രിയാന്‍ഷുവിനെ വിനോബ ബാസ്തിയിലുള്ള ഡോക്ടറുടെ അടുത്താണ് ചികിത്സക്കായി കൊണ്ടുപോയത്. എന്നാല്‍ വ്യാജ ഡോക്ടറാണെന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. ചികിത്സയുടെ ഭാഗമായി കുഞ്ഞിന് ആസിഡ് നല്‍കുകയായിരുന്നു. കുട്ടിയുടെ നെഞ്ചിലും കാലിലും പൊള്ളലേറ്റിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് സ്ഥിതി വഷളായ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞിന് ആസിഡ് ആണ് നല്‍കിയതെന്ന് അറിയുന്നത്.

കോത്ത്വാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ കലക്ടര്‍ കെസി വെര്‍മ്മ കുഞ്ഞിനെ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളില്‍ പെട്ട് വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story