കൈക്കൂലി പങ്കുവെക്കുന്നതില്‍ തര്‍ക്കം; നടുറോഡില്‍ പൊലീസുകാര്‍ ഏറ്റുമുട്ടി
കൈക്കൂലി പങ്കുവെക്കുന്നതില്‍ തര്‍ക്കം; നടുറോഡില്‍ പൊലീസുകാര്‍ ഏറ്റുമുട്ടി
പൊലീസുകാര്‍ എന്നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ കുറേ പേരെങ്കിലും കൈക്കൂലി വാങ്ങുന്നവരാണ്. എന്നാല്‍ അതൊക്കെ വളരെ രഹസ്യമായിട്ടാണെന്ന് മാത്രം.
പൊലീസുകാര്‍ എന്നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ കുറേ പേരെങ്കിലും കൈക്കൂലി വാങ്ങുന്നവരാണ്. എന്നാല്‍ അതൊക്കെ വളരെ രഹസ്യമായിട്ടാണെന്ന് മാത്രം. കൈക്കൂലി പങ്കുവെക്കുന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടാകുന്നതും സ്വാഭാവികം. തര്‍ക്കമുണ്ടായാല്‍ പരിസരബോധമില്ലാതെ തമ്മില്‍ത്തല്ലുണ്ടാകുന്നത് മാത്രം അത്ര പരിചിതമല്ല. എന്നാല്‍ ഉത്തര്‍പ്രദേശിലെ ലക്നോവിനടുത്താണ് കൈക്കൂലി പങ്കുവെക്കുന്നതുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെച്ച് പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വഴിയോര കച്ചവടക്കാരില്‍ നിന്നു പിരിച്ചെടുത്ത പണം തുല്യമായി പങ്കുവെക്കുന്നതിനെ ചൊല്ലിയാണ് വാക്കുതര്‍ക്കം ഉണ്ടായത്. തുക തുല്യമല്ലെന്ന് ഒരു പൊലീസുകാരന്‍ കുറ്റപ്പെടുത്തിയതോടെയാണ് തര്‍ക്കമുണ്ടാകുന്നത്. പിന്നീടങ്ങോട്ട് പൊലീസുകാര്‍ തമ്മല്‍ കൂട്ടത്തല്ലാകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പങ്കുവെച്ചതോടെ സംഭവം വൈറലായി.
Adjust Story Font
16