മുഖ്യ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
മുഖ്യ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
റിവേഴ്സ് റിപ്പോ നിരക്ക് 6.5 ഉം റിപ്പോ 6 ഉം കരുതല്‍ ധനാനുപാതം 4 ശതമാനമായും തുടരും
മുഖ്യ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാ അവലോകന നയം പ്രഖ്യാപിച്ചു. റിവേഴ്സ് റിപ്പോ നിരക്ക് 6.5 ശതമാനമായും റിവേഴ്സ് റിപ്പോ 6 ശതമാനമായും കരുതല്‍ ധനാനുപാതം 4 ശതമാനം തുടരും. പണപ്പെരുപ്പ ആശങ്ക പൂര്‍ണമായും വിട്ടൊഴിയാത്ത പശ്ചാതലത്തിലാണ് തീരുമാനം.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രഘുറാം രാജന്‍ പടിയിറങ്ങുന്നതിന് മുന്പുള്ള അവസാനത്തെ അവലോകനമാണിത്. പലിശ നിരക്ക് ഉയര്‍ത്തി സന്പത് വ്യവസ്ഥയെ രഘുറാം രാജന്‍ തകര്‍ക്കുകയാണെന്ന് ബി ജെ പി നേതാവ് സുബ്രഹമണ്യസ്വാമി കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. പക്ഷേ പണപ്പെരുപ്പ ആശങ്ക തുടരുന്നസാഹചര്യത്തില്‍ നിരക്കുളില്‍ മാറ്റം വരുത്താന്‍ ആര്‍ ബി ഐ തയ്യാറായില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മാര്‍ച്ചില്‍ 5.1 ശതമാനമായിരുന്നെങ്കില്‍ ജൂണില്‍ 5.8ആയി ഉയര്‍ന്നിരുന്നു. ഇതിന് പുറമെ ജി എസ് ടി സന്പ്രദായം വരുന്പോള്‍ പണപ്പെരുപ്പം കൂടാനുള്ള സാധ്യതയും വായ്പാനയത്തെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തല്‍.
അടുത്ത മാസം നാലിനാണ് രഘുറാം രാജന്‍റെ കാലാവധി അവസാനിക്കുന്നത്. അതിനുശേഷം ധന അവലോകനവും വായ്പ നിരക്ക് നിര്‍ണയവും ആര്‍ബിഐ ഗവര്‍ണറുടെ മാത്രം ചുമതലയാകില്ല, ഇതിനായി ആറംഗ സമിതിയെ നിശ്ചയിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ആ നിലക്ക് ഒരു ആര്‍ ബി ഐ ഗവര്‍ണര്‍ തനിച്ച് നടത്തിയ അവസാനത്തെ വായ്പാ നയം കൂടുയായിരുന്നു ഇന്നത്തേത്
Adjust Story Font
16