നജീബിനായി 'നജീബുമാര്‍' കളത്തിലിറങ്ങി; ഇനി കളി മാറും...
നജീബിനായി 'നജീബുമാര്‍' കളത്തിലിറങ്ങി; ഇനി കളി മാറും...
എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ജെഎന്‍യു വിദ്യാര്‍ഥി നബീജ് അഹമ്മദിന്റെ തിരോധാനത്തെ ചൂഴ്‍ന്നു നില്‍ക്കുന്ന നിഗൂഡത നീക്കാന്‍ മൂന്നാഴ്ച പിന്നിട്ടിട്ടും ഡല്‍ഹി പൊലീസിനായിട്ടില്ല.
എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ജെഎന്‍യു വിദ്യാര്‍ഥി നബീജ് അഹമ്മദിന്റെ തിരോധാനത്തെ ചൂഴ്‍ന്നു നില്‍ക്കുന്ന നിഗൂഡത നീക്കാന്‍ മൂന്നാഴ്ച പിന്നിട്ടിട്ടും ഡല്‍ഹി പൊലീസിനായിട്ടില്ല. ദുരൂഹ സാഹചര്യത്തില്‍ കാണാതായ നജീബിനെ കണ്ടെത്തുന്നതില്‍ അധികാരികള്‍ കൈക്കൊണ്ട അലംഭാവത്തിനെതിരെ വന്‍ പ്രതിഷേധം ഉയരുകയാണ്. ഇന്നലെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കൊപ്പം നജീബിന്റെ ഉമ്മയെയും സഹോദരിയേയും അറസ്റ്റ് ചെയ്താണ് പൊലീസ് 'നീതി' നടപ്പാക്കിയത്.
ഇതിനിടെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സംഘടിപ്പിച്ച കാപിറ്റല്‍ കാര്‍ണിവല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ എത്തിയ റെഡ് സ്റ്റാര്‍ ജെഎന്‍യു ഫുട്ബോള്‍ ടീമും നജീബിനായാണ് കളത്തിലിറങ്ങിയത്. കളത്തിലും സൈഡ് ബെഞ്ചിലുമിരുന്ന ജെഎന്‍യു ടീമിലെ മുഴുവന്‍ കളിക്കാരുടെയും ജേഴ്‍സിയില്‍ നജീബ് എന്ന പേരായിരുന്നു എഴുതിയിരുന്നത്. മലയാളികള്‍ക്ക് പ്രാമുഖ്യമുള്ള ടീമാണ് നജീബിനായി ഒരു പ്രതിഷേധ കളിക്ക് കളത്തിലിറങ്ങിയത്. മുഴുവന്‍ കളിക്കാരും 'നജീബിനെ കണ്ടെത്തൂ'വെന്ന ബാന്‍ഡും കൈയ്യില്‍ അണിഞ്ഞിരുന്നു. എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ നജീബിനെ കഴിഞ്ഞമാസം 15 മുതലാണ് കാണാതായത്. ഇന്നലെ ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധവുമായി എത്തിയ നൂറു കണക്കിനു വിദ്യാര്‍ഥികളെയും നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനെയും സഹോദരിയേയും അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിന് ഉത്സാഹം.
ഇതിനിടെയാണ് കളിക്കളത്തിലും പ്രതിഷേധത്തിന്റെ തന്ത്രമൊരുക്കാന്‍ റെഡ് സ്റ്റാന്‍ നായകനും സോഷ്യോളജിയില്‍ പിഎച്ച്ഡി സ്കോളറുമായ മുഹമ്മദ് ഹനീഫയും സംഘവും ബൂട്ടണിഞ്ഞത്. ജെഎന്‍യു മാത്രമല്ല, ജനങ്ങള്‍ കൂടി ആ അമ്മയുടെ വേദന ഏറ്റെടുക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നീക്കം നടത്തിയതെന്ന് ഹനീഫ പറഞ്ഞു. നജീബിന്റെ തിരോധാനത്തില്‍ കാമ്പസ് നിരാശരാണെന്നും ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ 22 ന് നിശ്ചയിച്ചിരുന്ന ഓണം പരിപാടി വേണ്ടെന്ന് വെച്ചിരുന്നെന്നും ഹനീഫ പറഞ്ഞു. തങ്ങളുടെ കുടുംബവും ഭീതിയിലാണ്. ദിവസവും ഒന്നിലേറെ തവണ വീട്ടില്‍ നിന്നും കോള്‍ വരാറുണ്ട്. സ്ഥിതിഗതികള്‍ അറിയാനും മക്കള്‍ സുരക്ഷിതരാണോയെന്ന ആശങ്കയുമാണ് ഓരോ ജെഎന്‍യു വിദ്യാര്‍ഥിയുടെയും കുടുംബങ്ങള്‍ക്കുള്ളതെന്നും ഹനീഫ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം ആളിക്കത്തിക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. കണ്ണടച്ച് ഇരുട്ടാന്‍ ശ്രമിക്കുന്ന പൊലീസിന്റെ കണ്ണു തുറപ്പിക്കാന്‍ ഇവരുടെ പ്രതിഷേധച്ചൂടിന് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.
Adjust Story Font
16