പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച എടിഎമ്മുകളിലെത്തും
പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച എടിഎമ്മുകളിലെത്തും
കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 500, 1000 രൂപ നോട്ടുകളുടെ പിന്‍വലിക്കല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു
കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 500, 1000 രൂപ നോട്ടുകളുടെ പിന്‍വലിക്കല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ഇന്നും നാളെയും എടിഎമ്മുകള്‍ പ്രവര്‍ത്തനരഹിതമാണ്. വെള്ളിയാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കുന്ന എടിഎമ്മുകളില്‍ നിന്ന് പുതിയ 500, 2000 രൂപ നോട്ടുകള്‍ ലഭിക്കുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവസ അറിയിച്ചു.
ജനങ്ങള്‍ക്ക് ചെറിയ ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും രാജ്യത്തെ കള്ളപ്പണവും കള്ളനോട്ടും തടയാന്‍ ഈ നീക്കം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച എടിഎമ്മുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെങ്കിലും പിന്‍വലിക്കാന്‍ കഴിയുന്ന തുകയുടെ പരിധി 2000 രൂപയാണ്. ഇത് ഘട്ടംഘട്ടമായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ണായ തീരുമാനം ജനങ്ങള്‍ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളുമെന്നും ബുദ്ധിമുട്ടുണ്ടായാലും രാജ്യത്തിന് വേണ്ടി അവര്‍ സഹകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അശോക് പറഞ്ഞു. ഓഹരി വിപണിയിലെ തകര്‍ച്ച ചൂണ്ടിക്കാട്ടിയപ്പോള്‍, അതിന് മറ്റു പല കാരണങ്ങളുമുണ്ടാകുമെന്നും വിപണിയിലെ സൂചനകള്‍ കാത്തിരുന്നു കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16