നടരാജൻ ചന്ദ്രശേഖരൻ ടാറ്റ സൺസിന്റെ പുതിയ ചെയർമാൻ
നടരാജൻ ചന്ദ്രശേഖരൻ ടാറ്റ സൺസിന്റെ പുതിയ ചെയർമാൻ
ഗ്രൂപ്പ് തലപ്പത്തെത്തുന്ന പാഴ്‌സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയര്‍മാനാണ് എന്‍.ചന്ദ്രശേഖരന്‍
ടി.സി.എസിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ നടരാജൻ ചന്ദ്രശേഖരനെ ടാറ്റ സൺസിന്റെ പുതിയ ചെയർമാനായി നിയമിച്ചു. ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ ടാറ്റ സണ്‍സ് തലപ്പത്തുനിന്ന് പുറത്താക്കി തൊട്ടു പിന്നാലെ രത്തന്‍ ടാറ്റ താത്കാലിക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. ടാറ്റ സൺസ് ബോർഡ് ചേർന്നാണ് ചന്ദ്രശേഖരനെ ചെയർമാനായി തീരുമാനിച്ചത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്(ടിസിഎസ്) മാനേജിംഗ് ഡയറക്ടര്‍/ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ സ്ഥാനത്തുനിന്നാണ് എന്‍.ചന്ദ്രശേഖരനെ ഗ്രൂപ്പ് ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. സൈറസ് മിസ്ത്രിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് നിയമപോരാട്ടങ്ങള്‍ തുടരുകയാണ്. ഗ്രൂപ്പ് തലപ്പത്തെത്തുന്ന പാഴ്‌സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയര്‍മാനാണ് എന്‍.ചന്ദ്രശേഖരന്‍. 2009ലാണ് എന്‍.ചന്ദ്രശേഖരന്‍ ടിസിഎസ് തലപ്പത്തെത്തുന്നത്.
Adjust Story Font
16