Quantcast

ബിഎംസി തെരഞ്ഞെടുപ്പില്‍ ശിവസേന-ബി.ജെ.പി ആധിപത്യം

MediaOne Logo

admin

  • Published:

    30 May 2018 12:26 AM GMT

ബിഎംസി തെരഞ്ഞെടുപ്പില്‍ ശിവസേന-ബി.ജെ.പി ആധിപത്യം
X

ബിഎംസി തെരഞ്ഞെടുപ്പില്‍ ശിവസേന-ബി.ജെ.പി ആധിപത്യം

ബിജെപി-ശിവസേന സഖ്യം വേര്‍പിരിഞ്ഞ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേന നേട്ടമുണ്ടാക്കിയതാണ് ഫലസൂചനകള്‍ തെളിയിക്കുന്നത്.

മഹാരാഷ്ട്ര തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ശിവസേന-ബി.ജെ.പി ആധിപത്യം. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ശിവസേന ഏറ്റവും വലിയ ഒറ്റകക്ഷിയായി. നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് നേടിയത്. 25 വര്‍ഷത്തെ സഖ്യം വേര്‍പിരിഞ്ഞ് ബിജെപിയും ശിവസേനയും ഒറ്റക്കാണ് ഇത്തവണ മത്സരിച്ചത്.

മഹാരാഷ്ട്രയിലെ 10 മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 26 ജില്ലാ പരിഷത്തിലേക്കും 283 പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ശിവസേന പോരാട്ടമാണ് നടന്നതെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മുബൈയിലും താനയിലും ശിവസേന മുന്നേറ്റമുണ്ടായപ്പോള്‍ ഉല്‍ഹാസ്നഗര്‍, നാസിക്, പൂനെ, പിംപ്രി-ചിന്‍വാദ്, സോളാപൂര്‍, അകോല, അമരാവതി, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കി. നാഗ്പൂരില്‍ കോണ്‍ഗ്രസും പിംപ്രി ചിന്‍വാദില്‍ എന്‍സിപിയും രണ്ടാമതെത്തി. മറ്റ് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

സഖ്യം അവസാനിപ്പിച്ചതിന് ശേഷം ബിജെപിയുടെയും ശിവസേനയുടെ അഭിമാനപോരാട്ടം നടന്ന മുംബൈയില്‍ ആര്‍ക്കും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. 227 സീറ്റുകളില്‍ ശിവസേന 84 ഉം ബി.ജെ.പി 82 ഉം സീറ്റുകളാണ് നേടിയത്. 31 സീറ്റുകള്‍ സ്വന്തമാക്കിയ കോണ്‍ഗ്രസിന്റെ നിലപാടായിരിക്കും കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാവുക.

TAGS :

Next Story