അസഹിഷ്ണുതയുള്ള ഇന്ത്യയെ തനിക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന് പ്രണബ് മുഖര്‍ജി
അസഹിഷ്ണുതയുള്ള ഇന്ത്യയെ തനിക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന് പ്രണബ് മുഖര്‍ജി
നാം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യയെ കുറിച്ച് ശക്തമായ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കേണ്ടതിന്‍റെ ആവശ്യകതയും മുന്‍ രാഷ്ട്രപതി ഊന്നിപ്പറഞ്ഞു.
ഇന്ത്യയില്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുതക്കെതികെ തുറന്നടിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. എതിര്‍ സ്വരങ്ങളും വാദങ്ങളും ഇന്ത്യയില്‍ ഉയര്‍ന്നുവരുന്നത് എനിക്ക് മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ അസഹിഷ്ണുതയുള്ള ഇന്ത്യയെ ഉള്‍കൊള്ളാനാകില്ല തൃണമുല്‍ കോണ്‍ഗ്രസ് നേതാന് സുഗത ബോസ് രചിച്ച പുസ്തകത്തിന്‍റെ പ്രകാശനം നടത്തിക്കൊണ്ട് പ്രണബ് പറഞ്ഞു. ദേശത്തെ ഒരു മാതാവായി ചിത്രീകരിക്കുന്നത് വൈകാരികവും മനുഷ്യ നിര്‍മ്മിതവുമാണ് അതൊരിക്കലും മതപരമായ ഏകതയല്ല. നാം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യയെ കുറിച്ച് ശക്തമായ ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കേണ്ടതിന്‍റെ ആവശ്യകതയും മുന്‍ രാഷ്ട്രപതി ഊന്നിപ്പറഞ്ഞു.
വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Adjust Story Font
16