ത്രിപുരയിലെ ഭാരതാംബ ഗോത്രവനിത; തെരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ് ബിജെപി
ത്രിപുരയിലെ ഭാരതാംബ ഗോത്രവനിത; തെരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞ് ബിജെപി
മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപി ത്രിപുരയില്‍ ഭാരതാംബയെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സാരിയും ആഭരണങ്ങളും ധരിച്ച് സിംഹത്തിന്‍റെ പുറത്തേറി പതാകയുമേന്തി നില്‍ക്കുന്ന ഭാരതാംബയെയാണ് ബിജെപി ഇതുവരെ അവതരിപ്പിച്ചുവന്നത്. എന്നാല്‍ ത്രിപുരയിലെത്തിയപ്പോള്‍ ബിജെപിയുടെ ഭാരതാംബ ഗോത്രവനിതയായി. മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപി ത്രിപുരയില്‍ ഭാരതാംബയെ പുതിയ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നവരാണ് തങ്ങളെന്ന ഗോത്രവിഭാഗങ്ങളുടെ ചിന്താരീതി മാറ്റാനാണ് ശ്രമമെന്നാണ് ബിജെപിയുടെ അവകാശവാദം. ഭാരതാംബ അവരുടേതുകൂടിയാണ്. എല്ലാ ഗോത്ര വിഭാഗങ്ങള്‍ക്കും അവരുടേതായ സംസ്‌കാരവും വസ്ത്രധാരണരീതിയുമുണ്ട്. അവയെ നമ്മള്‍ ബഹുമാനിക്കണമെന്ന് ത്രിപുരയിലെ ബിജെപി നേതാവ് സുനില്‍ ദിയോധര്‍ പറഞ്ഞു.
ത്രിപുര ജനസംഖ്യയുടെ 77.8 ശതമാനം ഗോത്രവര്‍ഗക്കാരാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 300 ഗോത്രവിഭാഗങ്ങളെക്കൂടി പ്രതിനിധീകരിക്കുന്ന ഭാരതാംബയുടെ ചിത്രീകരണം ഉടനുണ്ടാകുമെന്നും സുനില്‍ ദിയോധര്‍ പറഞ്ഞു. ത്രിപുരയിലെ പാര്‍ട്ടി പരിപാടികളില്‍ സ്ഥാപക നേതാക്കളായ ദീനദയാല്‍ ഉപാധ്യായ, ശ്യാമ പ്രസാദ് മുഖര്‍ജി എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഭാരതാംബയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് വിജയം നേടാന്‍ ഗോത്രവിഭാഗങ്ങളുടെ പിന്തുണ കൂടിയേ തീരൂ. ഗോത്രവിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ബിജെപി തന്ത്രത്തിന്‍റെ ഭാഗമാണ് പുതിയ ഭാരതാംബ ചിത്രീകരണം.
Adjust Story Font
16