"അമ്മയെ ആദരിച്ചില്ലെങ്കില്‍ പിന്നെ നിങ്ങള്‍ ആരെ ആദരിക്കും? അഫ്സല്‍ ഗുരുവിനെയോ?"
"അമ്മയെ ആദരിച്ചില്ലെങ്കില്‍ പിന്നെ നിങ്ങള്‍ ആരെ ആദരിക്കും? അഫ്സല്‍ ഗുരുവിനെയോ?"
ഒരാള്‍ ഭാരത്മാതാ കീ ജയ് എന്ന് പറയുമ്പോള്‍ അത് ഫോട്ടോയിലുള്ള ഒരു ദൈവത്തെ കുറിച്ച് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിയോ മതമോ വര്‍ണമോ നോക്കാതെ രാജ്യത്തെ 125 കോടി ജനതയെ കുറിച്ചാണ്. അവരെല്ലാവരും ഇന്ത്യക്കാരാണ്.
സ്വന്തം അമ്മയെ സല്യൂട്ട് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ നിങ്ങള്‍ അഫ്സല്‍ ഗുരുവിനെയാണോ സല്യൂട്ട് ചെയ്യുക എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വന്ദേമാതരത്തോട് എന്തിനാണ് എതിര്‍പ്പെന്നും അത് മാതൃരാജ്യത്തെ സല്യൂട്ട് ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്ദേമാതരം എന്നു വച്ചാല്‍ മാതൃരാജ്യത്തെ സല്യൂട്ട് ചെയ്യലാണ്. അതിലെന്താണ് പ്രശ്നമുള്ളത്? സ്വന്തം അമ്മയെ സല്യൂട്ട് ചെയ്തില്ലെങ്കില്‍ പിന്നെ നിങ്ങള്‍ ആരെ സല്യൂട്ട് ചെയ്യും, അഫ്സല്‍ ഗുരുവിനെയോ? - വിഎച്ച്പി മുന്‍ അധ്യക്ഷന്‍ അശോക് സിംഗാളിനെക്കുറിച്ചുള്ള ഒരു പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ഒരാള്‍ ഭാരത്മാതാ കീ ജയ് എന്ന് പറയുമ്പോള്‍ അത് ഫോട്ടോയിലുള്ള ഒരു ദൈവത്തെ കുറിച്ച് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിയോ മതമോ വര്‍ണമോ നോക്കാതെ രാജ്യത്തെ 125 കോടി ജനതയെ കുറിച്ചാണ്. അവരെല്ലാവരും ഇന്ത്യക്കാരാണ്. ഹിന്ദുത്വം എന്നത് ചെറിയൊരു ആശയമല്ല. അത് ഭാരതത്തിന്‍റെ സാംസ്കാരിക പൂര്‍ണതയാണ്. തലമുറകളായി കൈമാറപ്പെട്ട ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവുമാണ് ഹിന്ദുത്വം. ആരാധനയുടെ വിവിധ രൂപങ്ങളുണ്ടാകുമെന്നും എന്നാല്‍ ജീവിത രീതി ഹിന്ദുത്വം മാത്രമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Adjust Story Font
16