Quantcast

ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിന് പിന്നില്‍ രാഹുലിന്‍റെ തന്ത്രങ്ങള്‍

MediaOne Logo

Sithara

  • Published:

    30 May 2018 1:16 AM GMT

ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിന് പിന്നില്‍ രാഹുലിന്‍റെ തന്ത്രങ്ങള്‍
X

ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്നേറ്റത്തിന് പിന്നില്‍ രാഹുലിന്‍റെ തന്ത്രങ്ങള്‍

ഗുജറാത്തിലെ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം രാഹുല്‍ ഗാന്ധിയെന്ന യുവനേതാവിന്‍റെ തന്ത്രങ്ങളുടെ വിജയം കൂടിയാണ്

ഗുജറാത്തിലെ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം രാഹുല്‍ ഗാന്ധിയെന്ന യുവനേതാവിന്‍റെ തന്ത്രങ്ങളുടെ വിജയം കൂടിയാണ്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തും പ്രതിപക്ഷ നേതൃനിരയിലും രാഹുലിന്റെ പ്രകടനം പ്രതീക്ഷകള്‍ നല്‍കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ നടപ്പിലാക്കുന്ന തന്ത്രങ്ങളും നേതൃപാടവവും പ്രതിപക്ഷത്തെ മുന്നോട്ട് നയിക്കുന്നതില്‍ നിര്‍ണായക ഘടകമാകും.

ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും എന്നതിലപ്പുറം മോദിയും രാഹുലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. നോട്ട് നിരോധവും ജിഎസ്ടിയും അടക്കമുള്ള വിഷയങ്ങളിലെ രാഹുലിന്റെ വിമര്‍ശങ്ങള്‍ക്ക് പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കള്‍ പല തവണ മറുപടി പറയേണ്ടിവന്നു. കേന്ദ്രത്തെയും പ്രധാനമന്ത്രിയുടെ നയങ്ങളെയും കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി ബിജെപിയെ പ്രതിരോധത്തിലാക്കുന്നതിനൊപ്പം തന്നെ ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുന്ന പ്രായോഗിക തന്ത്രവും ഗുജറാത്തില്‍ പ്രയോഗിച്ചു. അല്‍പേഷ് താക്കൂര്‍, ഹര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി എന്നിവരെ ഒപ്പം നിര്‍ത്തി ജാതിരാഷ്ട്രീയം കൊണ്ടും ബിജെപിയെ തളര്‍ത്താന്‍ രാഹുലിന് കഴിഞ്ഞു.

ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നു എന്ന ആരോപണം ശക്തമാണെങ്കിലും രാഹുലിന്റെ തന്ത്രം ഫലം കണ്ടു എന്നതിന്റെ സൂചന കൂടിയാണ് ഗുജറാത്തിലെ മുന്നേറ്റം. രാഷ്ട്രീയമായി പക്വതയെത്തിയിട്ടില്ലെന്ന പതിവ് വിമര്‍ശങ്ങള്‍ക്കും ശക്തമായ മറുപടിയാണ് രാഹുല്‍ നല്കിയത്. വിവിധ താല്പര്യങ്ങളുള്ളവരെ ഐക്യത്തോടെ ഒരുകുടക്കീഴില്‍ അണിനിരത്തി വിജയം കണ്ടതോടെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കാനും താന്‍ പ്രാപ്തനാണെന്ന സന്ദേശം വിമര്‍ശകര്‍ക്ക് നല്‍കാനും രാഹുലിനായി. ഇനി വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ഈ അടിത്തറ കൂടുതല്‍ ശക്തമാക്കുകയെന്നതാണ് ഇനി രാഹുലിന് മുന്നിലുള്ള വെല്ലുവിളി.

TAGS :

Next Story