മെഡിക്കല്‍ കോഴ; ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം വേണമെന്ന് പ്രശാന്ത് ഭൂഷണ്‍

മെഡിക്കല്‍ കോഴ; ചീഫ് ജസ്റ്റിസിനെതിരെ അന്വേഷണം വേണമെന്ന് പ്രശാന്ത് ഭൂഷണ്‍
ഇക്കാര്യം ആവശ്യപ്പെട്ട് അഞ്ച് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കത്തയച്ചു
മെഡിക്കല്‍ കോഴക്കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരെ അന്വേഷണം നടത്തണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇക്കാര്യം ആവശ്യപ്പെട്ട് അഞ്ച് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കത്തയച്ചു. മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാര്‍ അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
പ്രതിഷേധമുയര്‍ത്തിയ നാല് ജഡ്ജിമാര്‍ക്ക് പുറമെ ജസ്റ്റിസ് എകെ സിക്രിക്കുമാണ് പ്രശാന്ത് ഭൂഷണ്‍ കത്തയച്ചത്. പ്രസാദ് മെഡിക്കല്‍ കോഴകേസില്‍ സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ഗൂഡാലോചന നടന്നിരുന്നതായി സിബിഐ എഫ്ഐആറില്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ പരിഗണിച്ചത് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചായിരുന്നു. മിശ്ര നേരത്തെ ഈ കേസ് പരിഗണിച്ചതിനാല്‍ അദ്ദേഹത്തിന് വാദം കേള്‍ക്കാനോ മറ്റൊരു ബെഞ്ചിന് കേസ് കൈമാറാന് ഭരണപരമായോ അധികാരമില്ലെന്ന് കത്തില്‍ പറയുന്നു. കോഴക്കേസില്‍ അദ്ദേഹത്തിന് പങ്കാളിത്തമുണ്ടെന്ന് പറയാന്‍ ആകില്ല. ഈ സാഹചര്യങ്ങള്‍ വ്യക്തമായി അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. നേരത്തെ ഈ കേസ് ജസ്റ്റിസ് ദീപക് മിശ്ര പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഇരുവരും സുപ്രീംകോടതിയില്‍ കൊമ്പ് കോര്‍ത്തിരുന്നു. പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള ലഖ്‌നൗവിലെ മെഡിക്കല്‍ കോളെജിന് 2017 -2018 വര്‍ഷത്തേക്ക് അംഗീകാരം കിട്ടാനായി ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ കോഴ നല്‍കി എന്നാണ് കേസ്.
Adjust Story Font
16