നീതി കിട്ടിയില്ലെങ്കില്‍ ഇസ്‍ലാം മതം സ്വീകരിക്കുമെന്ന് യോഗിക്ക് നിവേദനം നല്‍കിയ ദലിത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
നീതി കിട്ടിയില്ലെങ്കില്‍ ഇസ്‍ലാം മതം സ്വീകരിക്കുമെന്ന് യോഗിക്ക് നിവേദനം നല്‍കിയ ദലിത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
തന്‍റെ ഭൂമി സ്വാധീനമുള്ള ചിലര്‍ ചേര്‍ന്ന് തട്ടിയെടുത്തതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ ദലിത് യുവാവ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.
തന്‍റെ ഭൂമി സ്വാധീനമുള്ള ചിലര്‍ ചേര്‍ന്ന് തട്ടിയെടുത്തതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ ദലിത് യുവാവ് ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഭൂമി തിരിച്ചുകിട്ടിയില്ലെങ്കില്‍ ഇസ്‌ലാം മതം സ്വീകരിക്കുമെന്ന് കുറച്ച് ദിവസം മുന്‍പ് യുവാവ് പ്രഖ്യാപിച്ചിരുന്നു.
ഉത്തര്‍ പ്രദേശിലെ കാക്ഡ ഗ്രാമത്തിലാണ് സംഭവം. സുദേഷ് കുമാര്‍ എന്നയാളാണ് ഭൂമി ചിലര്‍ കൈക്കലാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യാശ്രമം നടത്തിയത്. സുദേഷ് കുമാറിനെ മുസാഫര്‍ നഗര്‍ പൊലീസ് കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്.
നീതി തേടി ഫെബ്രുവരി 10ന് സുദേഷും പ്രദേശത്തെ ദലിതരും മജിസ്‌ട്രേറ്റ് ഓഫീസിന് മുന്‍പില്‍ സമരം നടത്തിയിരുന്നു. സമൂഹത്തില്‍ സ്വാധീനമുള്ള ചിലര്‍ തന്‍റെ ഭൂമി കൈക്കലാക്കിയെന്നാണ് സുദേഷിന്‍റെ പരാതി. അതേമയം ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണെന്ന് മജിസ്‌ട്രേറ്റ് വൈഭവ് മിശ്ര പറഞ്ഞു.
നീതി തേടി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സുദേഷ് കുമാര്‍ നിവേദനം നല്‍കിയിരുന്നു. അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടില്ലെങ്കില്‍ താന്‍ ഇസ്‌ലാം മതം സ്വീകരിക്കുമെന്നും യോഗിക്കയച്ച നിവേദനത്തില്‍ യുവാവ് വ്യക്തമാക്കിയിരുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും യുവാവ് പറഞ്ഞിരുന്നു. പിന്നാലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
Adjust Story Font
16