Quantcast

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റെയ്ഡ് തുടരുന്നു

MediaOne Logo

Sithara

  • Published:

    30 May 2018 2:10 AM GMT

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റെയ്ഡ് തുടരുന്നു
X

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റെയ്ഡ് തുടരുന്നു

തട്ടിപ്പ് നടന്ന മുംബൈയിലെ ബ്രാഞ്ചില്‍ സിബിഐ പരിശോധന നടത്തി.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ റെയ്ഡുകള്‍ തുടരുന്നു. തട്ടിപ്പ് നടന്ന മുംബൈയിലെ ബ്രാഞ്ചില്‍ സിബിഐ പരിശോധന നടത്തി. ബാങ്കിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ നാളെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് മുന്‍പാകെ ഹാജരാകണം.

പിഎന്‍ബി തട്ടിപ്പ് കേസില്‍ രാജ്യവ്യാപകമായി തന്നെ റെയ്ഡുകള്‍ തുടരുകയാണ്. തട്ടിപ്പ് നടന്ന പിഎന്‍ബിയുടെ മുംബൈയിലെ ബ്രാഞ്ച് പരിശോധിച്ച് ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. നീരവ് മോദിയുടെ വിവിധ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസവും എന്‍ഫോഴ്സ്മെന്‍റ് വകുപ്പും ആദായ വകുപ്പും പരിശോധന നടത്തിയിരുന്നു. തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ആരംഭിച്ച കേന്ദ്ര വിജിലന്‍സ് കമ്മീഷന് മുന്‍പാകെ പിഎന്‍ബി എംഡിയും സിഇഒയും ധനകാര്യ മന്ത്രാലയത്തിലെ അഡിഷണല്‍ സെക്രട്ടറിയും നേരിട്ട് ഹാജരാകും.

അതേസമയം തട്ടിപ്പിന്‍റെ മുഴുവന്‍ ബാധ്യതയും വഹിക്കാനാവില്ലെന്ന നിലപാടിലാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. വിദേശത്തേക്ക് കടന്ന പ്രതികളെ വിട്ടുകിട്ടാനായുള്ള നടപടികള്‍ അന്വേഷണ ഏജന്‍‌സികള്‍ ആരംഭിച്ചു. അമേരിക്കയിലെ അന്വേഷണ ഏജന്‍സികളുടെ സഹായം ഇന്ത്യ തേടിയേക്കും. പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും തുടരുന്ന മൌനം, തട്ടിപ്പ് അവരുടെ സഹകരണത്തോടെയാണ് നടന്നതെന്നതിന്‍‍റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

TAGS :

Next Story