Quantcast

റോഹിങ്ക്യന്‍ ക്യാമ്പുകളിലെ സ്ഥിതിഗതികള്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം

MediaOne Logo

Jaisy

  • Published:

    30 May 2018 7:41 AM GMT

റോഹിങ്ക്യന്‍ ക്യാമ്പുകളിലെ സ്ഥിതിഗതികള്‍;  റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം
X

റോഹിങ്ക്യന്‍ ക്യാമ്പുകളിലെ സ്ഥിതിഗതികള്‍; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം

ക്യാമ്പുകള്‍ സ‍ന്ദര്‍ശിച്ച ശേഷം രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

രാജ്യത്തെ റോഹിങ്ക്യന്‍ ക്യാമ്പുകളിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദ്ദേശം. ക്യാമ്പുകള്‍ സ‍ന്ദര്‍ശിച്ച ശേഷം രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്ന മൂന്ന് സംസ്ഥാനങ്ങളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് കേസ് കോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെതാണ് നിര്‍ദ്ദേശം. റോഹിങ്ക്യന്‍ ക്യാമ്പുകളിലെ ജീവിതം ദയനീയമാണെന്ന് ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ടോയിലറ്റുകള്‍ ഉള്‍പെടെയുള്ള അടിസ്ഥാന സൌകര്യങ്ങളില്ലെന്നും കുട്ടികള്‍ മരിക്കുന്ന സാഹചര്യമാണുള്ളതെന്നും ഹരജിക്കാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.

TAGS :

Next Story