ഭര്‍ത്താവിനൊപ്പം സുഷമ സ്വരാജ് പാര്‍ലമെന്റില്‍; ഫോട്ടോ വൈറല്‍
ഭര്‍ത്താവിനൊപ്പം സുഷമ സ്വരാജ് പാര്‍ലമെന്റില്‍; ഫോട്ടോ വൈറല്‍
സ്വരാജ് കൌശാലിനൊപ്പമാണ് സുഷമ കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെത്തിയത്
വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനൊപ്പം പാര്‍ലമെന്റിലെത്തിയ വിദേശകാര്യ മന്ത്രിയുടെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സ്വരാജ് കൌശാലിനൊപ്പമാണ് സുഷമ കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെത്തിയത്. 2004ലാണ് ഇതിനു മുന്‍പ് സുഷമ ഭര്‍തൃസമേതം പാര്‍ലമെന്റിന്റെ പടി ചവിട്ടിയത്. സന്ദര്‍ശനത്തിന്റെ ഓര്‍മ്മക്ക് ഇരുവരും പാര്‍ലമെന്റ് കോംപ്ലക്സിന് മുന്നില്‍ നിന്നു കൈ ചേര്‍ത്ത് പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. ഇരുവരുടെയും പിറകിലായി ചിരിയോടെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെയും കാണാം. മന്ത്രി തന്നെയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Next Story
Adjust Story Font
16