ഗാന്ധിജയന്തി ദിനത്തില്‍ ഗോഡ്‍സെയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ഹിന്ദുമഹാസഭ
ഗാന്ധിജയന്തി ദിനത്തില്‍ ഗോഡ്‍സെയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ഹിന്ദുമഹാസഭ
ധിക്കാര്‍ ദിവസ് എന്ന പേരിലാണ് ഹിന്ദു മഹാസഭ ഗാന്ധിജയന്തി ആഘോഷിക്കുന്നത്
ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ഘാതകന്റെ ആദ്യപ്രതിമക്ക് ഗാന്ധിജയന്തി ദിനത്തില്‍ തന്നെ അനാച്ഛാദനം. രാജ്യമെങ്ങും ഗാന്ധിജിയുടെ 147 ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്ക് അത് നാഥുറാം വിനായക് ഗോഡ്സെയുടെ ആദ്യപ്രതിമാ അനാച്ഛാദന ദിനമായി. ഹിന്ദു മഹാസഭയുടെ മീററ്റിലെ ഓഫീസ് വളപ്പിലാണ് ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചത്.
2014 ല്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
ധിക്കാര്‍ ദിവസ് എന്ന പേരിലാണ് ഹിന്ദു മഹാസഭ ഗാന്ധിജയന്തി ആഘോഷിക്കുന്നത് പോലും. ഹിന്ദു രാജ്യ സ്ഥാപനമാണ് സംഘടനയുടെ ലക്ഷ്യം. ഗോഡ്സെയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ഇതിലും നല്ല ദിവസം വേറെയില്ലെന്നാണ് സംഘടനയുടെ വാദം. എല്ലാ ഇന്ത്യക്കാരും ഗാന്ധിജിയുടെ കാലടികളെ പിന്തുടരുന്നതിന് പകരം ഗോഡ്സെയെ ആരാധിക്കാന്‍ തയ്യാറാകണമെന്നും ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് അശോക് ശര്‍മ പറയുന്നു.
50 കിലോയാണ് പ്രതിമയുടെ ഭാരം. ജയ്പൂരിലെ ശില്‍പികളാണ് പ്രതിമയുടെ നിര്‍മാണം. പിന്നീട് മീററ്റിലേക്ക് കൊണ്ടുവരികയായിരുന്നു... 45,000 രൂപയാണ് നിര്‍മാണചെലവ്.. ഇതിനാവശ്യമായ പണം ചെലവഴിച്ചത് താന്‍ ഒറ്റയ്ക്കാണെന്ന് അവകാശപ്പെടുന്നു സംഘടനയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് യോഗേന്ദ്ര വര്‍മ.
Adjust Story Font
16