നോട്ട് നിരോധം: ലാഭം കൊയ്യുന്നത് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍
നോട്ട് നിരോധം: ലാഭം കൊയ്യുന്നത് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ പ്രധാനികളാണ് പേടിഎം. കഴിഞ്ഞദിവസം പുറത്തിറങ്ങിയ പത്രങ്ങളില്‍ പേടിഎമ്മിന്റെ വക മുഴുനീള പേജ് പരസ്യം പ്രത്യക്ഷപ്പെട്
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ പ്രധാനികളാണ് പേടിഎം. കഴിഞ്ഞദിവസം പുറത്തിറങ്ങിയ പത്രങ്ങളില്‍ പേടിഎമ്മിന്റെ വക മുഴുനീള പേജ് പരസ്യം പ്രത്യക്ഷപ്പെട്ടു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള പരസ്യമായിരുന്നു അതിലെല്ലാം. കാരണം വേറൊന്നുമല്ല, ചുളുവില്‍ തങ്ങള്‍ക്ക് കച്ചവടം കൂടുതല്‍ പിടിക്കാനുള്ള സാഹചര്യമൊരുക്കിയതിനുള്ള ഒരു കൃതജ്ഞത.
കയ്യില്‍ പണമില്ലാതെ ആയതോടെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളെ ആശ്രയിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ ആളുകളെത്തി. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ തങ്ങളുടെ ബിസിനസ് വന്‍ തോതില്‍ ഉയര്‍ന്നതായി അവകാശപ്പെട്ട് Paytm, MobiKwik സൈറ്റുകള്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. കച്ചവടത്തില്‍ 700 ശതമാനത്തിലേറെ വര്‍ധനവുണ്ടായതായാണ് പേടിഎമ്മിന്റെ വാദം. ഇതേസമയം എട്ടു മടങ്ങ് കൂടുതല്‍ ബിസിനസ് തേടിയെത്തിയതായി MobiKwik ഉം അവകാശപ്പെട്ടു. 2017 മാര്‍ച്ചോടെ 24,000 കോടിയുടെ ബിസിനസിലേക്ക് ഉയരാന്‍ കഴിയുമെന്നാണ് പേടിഎമ്മിന്റെ പ്രതീക്ഷ. രാജ്യത്തെ ഏതൊരു പേയ്മെന്റ് ശൃംഖലകളെക്കാള്‍ ലാഭം കൊയ്യാന്‍ ഇവര്‍ക്ക് കഴിയുമെന്ന് വിദഗ്ധരും പറയുന്നു. തങ്ങളുടെ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നവരുടെ തോത് 300 ശതമാനം വര്‍ധിച്ചതായും പേടിഎം വ്യക്തമാക്കി. പേടിഎം പ്ലാറ്റ്ഫോമിലെ അക്കൌണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന പണത്തിന്റെ മൂല്യത്തില്‍ ആയിരം ശതമാനം വരെ വളര്‍ച്ചയുണ്ടെന്നും കണക്കുകള്‍ പറയുന്നു.
മൊബൈല്‍ വാലറ്റ് അടിസ്ഥാനമാക്കിയുള്ള പണമിടപാടുകളില്‍ 300 ശതമാനത്തിലേറെ വര്‍ധനവുണ്ടെന്ന് രാജ്യത്തെ മറ്റു ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും പറയുന്നു. കോടികളുടെ ലാഭം ചുളുവില്‍ പോക്കറ്റിലെത്തിച്ച മോദിക്ക് പേടിഎം അടക്കമുള്ള ഷോപ്പിങ് സൈറ്റുകള്‍ നന്ദി അറിയിച്ചപ്പോള്‍ ദുരിതം പേറുന്ന ഭൂരിപക്ഷം തെരുവില്‍ തിളച്ചുമറിയുന്ന വെയിലില്‍ സ്വന്തം പണം റേഷനായി വാങ്ങുന്നതിന് ബാങ്കുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുകയാണ്.
Adjust Story Font
16