നാളെ മുതല്‍ എടിഎമ്മില്‍ നിന്ന് ഒരു ദിവസം 4500 രൂപ പിന്‍വലിക്കാം
നാളെ മുതല്‍ എടിഎമ്മില്‍ നിന്ന് ഒരു ദിവസം 4500 രൂപ പിന്‍വലിക്കാം
ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000മായി തുടരും.
എ.ടി.എമ്മുകളില്‍നിന്ന് ഒരുദിവസം പിന്‍വലിക്കാവുന്ന തുക 4,500 രൂപയായി ഉയര്‍ത്തി. നാളെ മുതല്‍ പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരും. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000മായി തുടരും.
നിലവില്‍ എടിഎം വഴി പിന്‍വലിക്കാവുന്ന 2500 രൂപക്ക് പകരം ജനുവരി ഒന്നു മുതല്‍ 4,500 രൂപ പിന്‍വലിക്കാമെന്നാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപനം. 500 ന്റെ പുതിയ നോട്ടുകള്‍ കൂടുതലായി എ.ടി.എമ്മുകള്‍ വഴി വിതരണം ചെയ്യണമെന്ന് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി.
ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയില്‍ മാറ്റമില്ല. 24,000 രൂപ മാത്രമേ തുടര്‍ന്നും ഒരാഴ്ച പിന്‍വലിക്കാന്‍ കഴിയൂ. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇതുസംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നത്.
ഒരു ദിവസം എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി നവംബര്‍ 19 ന് 2,500 ല്‍ നിന്ന് 4,000 രൂപയാക്കി ഉയര്‍ത്തിയിരുന്നെങ്കിലും ഇത് വീണ്ടും 2,500 രൂപയാക്കി കുറച്ചിരുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട 50 ദിവസം പൂര്‍ത്തിയായ വെള്ളിയാഴ്ച വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഇപ്പോള്‍ ആര്‍.ബി.ഐ പുതിയ പ്രഖ്യാപനവുമായി രംഗത്തു വന്നത്. ആവശ്യത്തിന് പണം കൈവശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാറും ആര്‍ ബി ഐയും വ്യക്തമാക്കി.
Adjust Story Font
16