Quantcast

മുത്തലാക്ക് നിരസിക്കാനുള്ള അവകാശം സ്ത്രീക്ക് നല്‍കാനാകുമോയെന്ന് സുപ്രീംകോടതി

MediaOne Logo

Subin

  • Published:

    31 May 2018 5:55 PM GMT

മുത്തലാക്ക് നിരസിക്കാനുള്ള അവകാശം സ്ത്രീക്ക് നല്‍കാനാകുമോയെന്ന് സുപ്രീംകോടതി
X

മുത്തലാക്ക് നിരസിക്കാനുള്ള അവകാശം സ്ത്രീക്ക് നല്‍കാനാകുമോയെന്ന് സുപ്രീംകോടതി

മുത്തലാഖ് സംബന്ധിച്ച് കോടതി പുറപ്പെടുവിക്കുന്ന എല്ലാ നിര്‍ദേശങ്ങളും വിനയത്തോടെ സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

മുത്തലാഖ് നിരസിക്കാനുള്ള അവകാശം സ്ത്രീക്ക് നല്‍കുന്നത് സാധ്യമാണോയെന്ന് സുപ്രിം കോടതി. ഇക്കാര്യത്തില്‍ ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് ഖാദിമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. അംഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം മറുപടി നല്‍കാമെന്ന് ബോര്‍ഡ് കോടതിയോട് പറഞ്ഞു. മുത്തലാഖ്, ബഹു ഭാര്യത്വം തുടങ്ങിയവയുടെ എണ്ണം മുസ്ലിം സമുദായത്തിനിടയില്‍ കുറഞ്ഞ് വരികയാണെന്നും, അതിനാല്‍ ഇക്കാര്യങ്ങളില്‍ കോടതിയിടപെടല്‍ ആവശ്യമില്ലെന്നും ബോര്‍ഡ് ആവര്‍ത്തിച്ചു. മുത്തലാഖ് നടത്തുന്നവരെ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് 2017 ഏപ്രിലില്‍ പാസാക്കിയ പ്രമേയവും ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചു. മുത്തലാഖ് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് കോടതി മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ വിനയത്തോടെ അംഗീകരിക്കുമെന്നും ബോര്‍ഡ് കോടതിയെ അറിയിച്ചു.

TAGS :

Next Story