നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രി, കണ്ണന്താനത്തിന് ടൂറിസം
നിര്‍മല സീതാരാമന്‍ പ്രതിരോധമന്ത്രി, കണ്ണന്താനത്തിന് ടൂറിസം
കേരളത്തില്‍ നിന്ന് മോദി മന്ത്രിസഭയിലെത്തുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് കണ്ണന്താനം
ഒന്‍പത് പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു. നിര്‍മല സീതാരാമനടക്കം നാലു മന്ത്രിമാരെ ക്യാബിനറ്റ് മന്ത്രിമാരായും ഉയര്‍ത്തി. അല്‍ഫോണ്‍സ് കണ്ണന്താനം മോദി മന്ത്രിസഭയിലെ കേരളത്തില്‍ നിന്നുള്ള ആദ്യ പ്രതിനിധിയായി. നിര്‍മല സീതാരാമന് പ്രതിരോധ വകുപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ധിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ മന്ത്രി കൂടിയാവുകയാണ് നിര്‍മല സീതാരാമന്‍.
സഹമന്ത്രിമാരില്‍ അവസാനക്കാരനായാണ് നിലവില്‍ പാരലമെന്റ് അംഗമല്ലാത്ത അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മോദി സര്‍ക്കാരിലെ കേരളത്തില്‍ നിന്നുള്ള ആദ്യകേന്ദ്രമന്ത്രിയായി അപ്രതീക്ഷിതമായാണ് കണ്ണന്താനത്തിന്റെ കടന്ന് വരവ്. രാവിലെ പത്തരയോടെ ആരംഭിച്ച ചടങ്ങില്‍ ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനകയറ്റം ലഭിച്ചവരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ധര്‍മേന്ദ്ര പ്രധാന്‍ (നൈപുണ്യ വികസനം), പിയൂഷ് ഗോയല്‍ (റെയില്‍വേ), നിര്‍മല സീതാരാമന്‍ (പ്രതിരോധം), മുക്താര്‍ അബ്ബാസ് നഖ്‍വി എന്നിവരാണ് പുതിയ ക്യാബിനറ്റ് മന്ത്രിമാര്‍.
തുടര്‍ന്ന് പുതുമുഖങ്ങളായി 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ശിവ പ്രതാപ് ശുക്ല (ധനകാര്യം), അശ്വിനി കുമാര്‍ ചബേ(ആരോഗ്യം, കുടുംബക്ഷേമം), വീരേന്ദ്രകുമാര്‍, അനന്ത്കുമാര്‍ ഹെഗഡെ, രാജ് കുമാര്‍ സിങ്, ഹര്‍ദീപ് സിങ് പൂരി, ഗജേന്ദ്ര സിങ് ശെഖാവത്ത് (കൃഷി), സത്യപാല്‍ സിങ്(മനുഷ്യവിഭവശേഷി) എന്നിവരാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുറമെ മന്ത്രിമാരായി ചുമതലയേറ്റത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് പ്രമുഖരെ പുറത്താക്കി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള മോദി സര്‍ക്കാരിന്റെ പുനസംഘടന.
Adjust Story Font
16