യുപിയില്‍ എട്ട് കഴുതകളെ നാല് ദിവസം ജയിലിലടച്ചു; കാരണം...
യുപിയില്‍ എട്ട് കഴുതകളെ നാല് ദിവസം ജയിലിലടച്ചു; കാരണം...
ഉത്തര്‍ പ്രദേശിലെ ജലൌന്‍ ജില്ലയില്‍ എട്ട് കഴുതകളെ നാല് ദിവസത്തേക്ക് ജയിലിലടച്ചു
ഉത്തര്‍ പ്രദേശിലെ ജലൌന്‍ ജില്ലയില്‍ എട്ട് കഴുതകളെ നാല് ദിവസത്തേക്ക് ജയിലിലടച്ചു. വിലപിടിപ്പുള്ള ചെടി തിന്നതിനാണ് ശിക്ഷ. നാല് ദിവസത്തെ തടവിന് ശേഷം ഉറായ് ജയിലില്‍ നിന്നും കഴുതകളെ മോചിപ്പിച്ചു.
ഉറായ് ജയിലിന് പുറത്ത് നട്ടുവളര്‍ത്തിയ ലക്ഷങ്ങള്‍ വിലവരുന്ന ചെടികളാണ് കഴുതക്കൂട്ടം തിന്നുതീര്‍ത്തത്. തുടര്‍ന്ന് കഴുതകളെ ഇങ്ങനെ അലഞ്ഞുതിരിയാന്‍ വിടരുതെന്ന് പൊലീസ് ഉടമസ്ഥനായ കമലേഷിനെ വിളിച്ച് താക്കീത് ചെയ്തു. എന്നിട്ടും കഴുതകളെ പുറത്തുവിട്ടതോടെയാണ് ജയിലിലടച്ചതെന്ന് ഹെഡ് കോണ്‍സ്റ്റബിള്‍ ആര്‍ കെ മിശ്ര പറഞ്ഞു.
ഒരു പ്രാദേശിക നേതാവ് ഇടപെട്ട് ജാമ്യത്തുക കെട്ടിവെച്ചതോടെയാണ് കഴുതകളെ മോചിപ്പിച്ചത്. ഇന്നലെ മോചിതരായ കഴുതക്കൂട്ടത്തെ കമലേഷ് വീട്ടിലേക്ക് കൊണ്ടുപോയി.
Adjust Story Font
16