ത്രിപുര പിടിക്കാന്‍ ബിജെപിക്ക് തുണയായത് ആദിവാസി ജനത
ത്രിപുര പിടിക്കാന്‍ ബിജെപിക്ക് തുണയായത് ആദിവാസി ജനത
വികസനപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും പാര്‍ട്ടി നടത്തിയ നീക്കങ്ങള്‍ സംസ്ഥാനത്ത് ഫലം കണ്ടു
ത്രിപുരയില്‍, ആദിവാസി മേഖലകളിലും-ഇതരമേഖലകളിലും ഒരുപോലെ നേട്ടമുണ്ടാക്കാനായതാണ് ബിജെപിയുടെ വന്‍വിജയത്തിന് മാറ്റു കൂട്ടിയത്. 2013ല്‍ കോണ്‍ഗ്രസ്സിന് കിട്ടിയ വോട്ടില്‍ മുക്കാല്‍പങ്കും ഇത്തവണ ബിജെപിയുടെ പെട്ടിയിലാണ് വീണതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആദിവാസി വിഭാഗമായ ഐപിഎഫ്‍ടിയെ ഒപ്പം കൂട്ടിയതും, വികസന പ്രശ്നങ്ങളിലൂന്നി പ്രചരണം നയിച്ചതും ബിജെപിക്ക് ഗുണം ചെയ്തു.
ഒരു വര്‍ഷത്തിലധികമായി സംസ്ഥാനത്ത് നടത്തിയ ചിട്ടയായ പ്രവര്‍ത്തനവും സര്‍വ്വ സന്നാഹമുപയോഗിച്ചുള്ള പ്രചരണവും ബിജെപിക്ക് ഗുണം ചെയ്തു. കാര്യമായ ഭരണവിരുദ്ധവികാരം ഇല്ലാതിരിക്കെ, വികസനപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും പാര്‍ട്ടി നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടു.
ആദിവാസി മേഖലയെന്നോ -ഇതര മേഖലയെന്നോ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ 59 സീറ്റുകളിലും ശക്തമായ മത്സരമാണ് ബിജെപി-ഐപിഎഫ്‍ടി സഖ്യം കാഴ്ച വെച്ചത്. സിപിഎം സിറ്റിംഗ് സീറ്റുകളായിരുന്ന 20 ആദിവാസി മണ്ഡലങ്ങളില്‍ 8 എണ്ണം ഇത്തവണ ബിജെപി-ഐപിഎഫ്‍ടി സഖ്യം പിടിച്ചു. ഇതര വിഭാഗ വോട്ടര്‍മാരുള്ള 30 മണ്ഡലങ്ങളില്‍ ഇപ്രാവശ്യം കണ്ടത് ബിജെപിയുടെ ഒറ്റക്കുള്ള മുന്നേറ്റം.
പരമ്പരാഗതമായി കോണ്‍ഗ്രസ്സ് ശക്തികേന്ദ്രമായ ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് ഇത്തവണ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. മിക്കയിടത്തും പാര്‍ട്ടിയുടെ വോട്ട് ചോര്‍ന്നു. അഗര്‍ത്തലയില്‍ ഇത്തവണ ബിജെപി ടിക്കറ്റില്‍ മത്സരിച്ച സുദീപ് റോയ് ബര്‍മ്മന്‍ അടക്കം തെരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പ്രമുഖരെല്ലാം വിജയിച്ചു. 12 മണ്ഡലങ്ങളില്‍ 1000 ത്തില്‍ താഴെയാണ് ബിജെപി സഖ്യത്തിന്റെ ഭൂരിപക്ഷം എന്നത് ശ്രദ്ധേയമാണ്. മണിക് സര്‍ക്കാര്‍ അടക്കമുള്ള എല്ലാ സിപിഎം സ്ഥാനാര്‍ത്ഥികളുടെയും ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ട്.
Adjust Story Font
16