അയോധ്യയില്‍ ഉല്‍ഖനനത്തിന് നേതൃത്വം നല്‍കിയ ബി.ആര്‍ മണി ദേശീയ മ്യൂസിയം ഡയറക്ടര്‍
അയോധ്യയില്‍ ഉല്‍ഖനനത്തിന് നേതൃത്വം നല്‍കിയ ബി.ആര്‍ മണി ദേശീയ മ്യൂസിയം ഡയറക്ടര്‍
2003ല്‍ അയോധ്യയില്‍ നടന്ന വിവാദ രാമജന്മഭൂമി- ബാബറി മസ്ജിദ് ഉല്‍ഖനനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരില്‍ ഒരാള്‍ കൂടിയാണ്.
പുരാവസ്തു ശാസ്ത്രജ്ഞന്‍ ബുദ്ധ രശ്മി മണിയെ നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലായി നിയമിച്ചു. 2015 വരെ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അഡീഷ്ണല്‍ ഡയറക്ടര്‍ ജനറലായിരുന്നു ബി ആര്‍ മണി.
2003ല്‍ അയോധ്യയില്‍ നടന്ന വിവാദ രാമജന്മഭൂമി- ബാബറി മസ്ജിദ് ഉല്‍ഖനനത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞരില്‍ ഒരാള്‍ കൂടിയാണ്. നാഷ്ണല്‍ മ്യൂസിയം ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലായിയുള്ള ബി ആര്‍ മണിയുടെ നിയമനം കാബിനറ്റ് അപ്പോയിമെന്റ് കമ്മിറ്റി അംഗീകരിച്ചതായി പേഴ്‍സണല്‍ മന്ത്രാലയമാണ് അറിയിച്ചത്. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 70 വയസ്സ് തികയും വരെയാണ് ബി ആര്‍ മണിക്ക് തല്‍സ്ഥാനത്ത് തുടരാനാവുക.
2015 വരെ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അഡീഷ്ണല്‍ ഡയറക്ടര്‍ ജനറലായിരുന്നു ബി ആര്‍ മണി 20 വര്‍ഷത്തെ സേവനത്തിന് ശേഷം ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലായി നടക്കുന്ന പുരാവസ്തു ഖനനത്തിന് നേതൃത്വം നല്‍കി വരികയായിരുന്നു.
ഇന്ത്യന്‍ ആര്‍ക്കിയോളജി സൊസൈറ്റ് ജനറല്‍ സെക്രട്ടറി കൂടിയാണ് ബി ആര്‍ മണി. ഇന്ത്യയില്‍ നിലവിലുള്ള വലിയ മ്യൂസിയങ്ങളില്‍ ഒന്നാണ് 1949ല്‍ സ്ഥാപിതമായ നാഷ്ണല്‍ മ്യൂസിയം. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് ലക്ഷത്തിലധികം വരുന്ന കലാസൃഷ്ടികളസാണ് നിലവില്‍ മ്യൂസിയത്തിലുള്ളത്.
Adjust Story Font
16