ദലിതരുടെ മുന്നണിപ്പോരാളിയായ ബെസ്‌വദ വില്‍സണ്‍
ദലിതരുടെ മുന്നണിപ്പോരാളിയായ ബെസ്‌വദ വില്‍സണ്‍
തോട്ടിവേലക്കെതിരെ പോരാടുന്ന സഫായ് കര്‍ചാരി ആന്ദോളന്‍ എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകനും ചെയര്‍മാനുമാണ് മഗ്സസെ അവാര്‍ഡ് ജേതാവായ ബെസ്‌വദ വില്‍സണ്‍
തോട്ടിവേലക്കെതിരെ പോരാടുന്ന സഫായ് കര്‍ചാരി ആന്ദോളന്‍ എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകനും ചെയര്‍മാനുമാണ് മഗ്സസെ അവാര്‍ഡ് ജേതാവായ ബെസ്‌വദ വില്‍സണ്‍. ഇന്ത്യയിലെ ദലിതര്‍ക്കായുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളി കൂടിയാണ് അദ്ദേഹം
കര്‍ണാടകയില്‍ നിന്ന് തന്നെയുള്ള ബെസ്‌വാദ വില്‍സണ്‍ ദലിതരുടെ തോട്ടിവേലക്കെതിരെ ശബ്ദമുയര്‍ത്തിയാണ് ശ്രദ്ധേയനായത്..,ബെസ്‌വദയുടെ പിതാവും സഹോദരനും തോട്ടിവേല ചെയ്യുന്നവരായിരുന്നു..തോട്ടിയെന്ന സഹപാഠികളുടെ പരിഹാസ വാക്കുകളാണ് ദലിതരുടെ മുന്നേറ്റത്തിനായി പോരാടാന്‍ ബെസ്‌വദക്ക് പ്രേരണയായത്. 1994ല്‍ തോട്ടിവേല അവസാനിപ്പിക്കാനായി എസ് ആര്‍ ശങ്കരനും പോള്‍ ദിവാകറിനുമൊപ്പമാണ് സഫായി കര്‍മചാരി ആന്ദോളന്‍ എന്ന സംഘടനക്ക് രൂപം നല്‍കിയത്. തോട്ടിപ്പണി ചെയ്തിരുന്ന മൂന്ന് ലക്ഷത്തോളം പേരെ ഹീനമായ ഈ തൊഴിലില്‍ നിന്ന് മോചിപ്പിക്കാന്‍ വില്‍സന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. രാജ്യത്തെ 500 ജില്ലകളിലായി 7000ഓളം അംഗങ്ങളുള്ള ശക്തമായ സംഘടനയാക്കി കര്‍മചാരി ആന്ദോളനെ മാറ്റുവാന്‍ വില്‍സന് കഴിഞ്ഞു. ദലിതരുടെ അവകാശ പോരാട്ടങ്ങള്‍ക്കായി ക്യാന്പയിനുകളും സമരങ്ങളുമായി ബെസ്‌വദ മുന്നിലുണ്ട്.
Adjust Story Font
16