ഗുജറാത്തിനെ ഇളക്കിമറിച്ച് ദലിത് – മുസ്‍ലിം സ്വാതന്ത്ര്യ പ്രഖ്യാപനം; രാധിക വെമുല ത്രിവര്‍ണ പതാക ഉയര്‍ത്തി
ഗുജറാത്തിനെ ഇളക്കിമറിച്ച് ദലിത് – മുസ്‍ലിം സ്വാതന്ത്ര്യ പ്രഖ്യാപനം; രാധിക വെമുല ത്രിവര്‍ണ പതാക ഉയര്‍ത്തി
ദളിതര്‍ക്കു നീതി എന്ന മുദ്രാവാക്യമുയര്‍ത്തി ഗുജറാത്തിലെ ദളിത് സമൂഹം നടത്തിയ പത്തുദിന മഹാറാലിയുടെ സമാപനമായിരുന്നു ഉനയില്‍ നടന്നത്. ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറും റാലിയില്‍ പങ്കെടുത്തു.
യുനയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ അമ്മ രാധിക വെമുല പതാകയുയര്‍ത്തി. ഗോരക്ഷാപ്രവര്‍ത്തകര്‍ നാല് ദലിതരെ കാറില്‍ കെട്ടിയിട്ട് മര്‍ദിച്ചതിനെ തുടര്‍ന്ന് ദേശീയശ്രദ്ധ ആകര്‍ഷിച്ച പട്ടണമാണ് ഗുജറാത്തിലെ യുന. ദളിതര്‍ക്കു നീതി എന്ന മുദ്രാവാക്യമുയര്‍ത്തി ഗുജറാത്തിലെ ദളിത് സമൂഹം നടത്തിയ പത്തുദിന മഹാറാലിയുടെ സമാപനമായിരുന്നു ഉനയില്‍ നടന്നത്. ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറും റാലിയില്‍ പങ്കെടുത്തു.
'ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ യാഥാര്‍ത്ഥ്യം നിങ്ങള്‍ തുറന്നുകാട്ടിയിരിക്കുകയാണ്.' മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തില്‍ വന്‍വികസനം കൊണ്ടുവന്നു എന്ന മോദിയുടെ അവകാശവാദത്തിലെ പൊളളത്തരം തുറന്നുകാട്ടിക്കൊണ്ട് കനയ്യകുമാര്‍ പറഞ്ഞു.
സാമൂഹിക സമത്വം ഉറപ്പുവരുത്തുന്നതിനും പാവപ്പെട്ടരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ഇന്ന് നടത്തിയ പ്രസംഗത്തില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത്തരം വാഗ്ദാനങ്ങള്‍ കേട്ട് തങ്ങള്‍ക്ക് മടുത്തിരിക്കുന്നു എന്നാണ് യുനയില്‍ തടിച്ചുകൂടിയ ജനാവലി ഉദ്‌ഘോഷിച്ചത്.
Kanhaiya KumarAllegation On Modi And Amit Shah At Una, Gujarat Kanhaiya Kumar JNUSU President leading the gathering in #Azaadi #slogans
由 The Irritated Indian 貼上了 2016年8月15日
ദളിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ദളിത് മുസ്‌ലിം ഐക്യത്തോടെയുള്ള പുതിയ രാഷ്ട്രീയ ശക്തി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും ഉനയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി മുസ്‌ലിങ്ങളും റാലിയില്‍ പങ്കുചേര്‍ന്നു. ആഗസ്റ്റ് 4ന് അഹമ്മദാബാദില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. 400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്ര ഉനയിലെത്തിയത്. റാലിയ്ക്ക് വഴിനീളെ നല്‍കിയ സ്വീകരണത്തില്‍ നൂറു കണക്കിന് ദളിതര്‍ അണിനിരന്നു. ഇനി ഒരു ദളിതനും ചത്ത മൃഗങ്ങളെ സംസ്‌കരിക്കില്ലെന്നും പകരം ഉപജീവനത്തിനായി സര്‍ക്കാറില്‍ നിന്നും ഭൂമി ആവശ്യപ്പെടുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു.
ചത്ത പശുവിന്റെ തൊലിയുരിഞ്ഞെന്ന് പറഞ്ഞ് നാലു ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്ന പ്രദശത്തായിരുന്നു റാലിയുടെ സമാപനം.
Adjust Story Font
16