Quantcast

ഉനയിലെ ദലിത് മഹാറാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ മേല്‍ജാതിക്കാരുടെ ആക്രമണം

MediaOne Logo

Jaisy

  • Published:

    1 Jun 2018 11:27 AM GMT

ഉനയിലെ ദലിത് മഹാറാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ മേല്‍ജാതിക്കാരുടെ ആക്രമണം
X

ഉനയിലെ ദലിത് മഹാറാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ മേല്‍ജാതിക്കാരുടെ ആക്രമണം

പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു റാലി

ഗുജറാത്തിലെ ഉനയിലെ ദലിത് മഹാറാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ മേല്‍ജാതിക്കാരുടെ ആക്രമണം. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. ദര്‍ബര്‍ സമുദായക്കാരാണ് ആക്രമിച്ചത്.

ഹരിയാനയില്‍ നിന്ന് ഉനയില്‍ റാലിയില്‍ പങ്കെടുക്കാനെത്തിയവരാണ് ആക്രമണത്തിനിരയായത്. റാലിയില്‍ പതാക ഉയര്‍ത്താന്‍ എത്തിയ രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയ്ക്കും രോഹിതിന്റെ സഹോദരന്‍ രാജ വെമുലയ്ക്കു നേരെയും കയ്യേറ്റശ്രമമുണ്ടായി. . ഉന-സോമ്‌നാഥ് ദേശിയപാതയില്‍ സമ്മേളന സ്ഥലത്തു നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് രാധികയ്ക്കും രാജയ്ക്കും നേരെ കയ്യേറ്റശ്രമം നടന്നത്. റാലിയില്‍ പങ്കെടുത്ത് മടങ്ങിയ നിരവധി പേരെ ദര്‍ബര്‍ സമുദായംഗങ്ങള്‍ ആക്രമിച്ചു. ആക്രമണത്തെ തുടര്‍ന്ന് റാലിക്കെത്തിയവര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. വീടുകളിലേക്കു മടങ്ങിപ്പോകാന്‍ സംരക്ഷണം നല്‍കണമെന്ന് അവര്‍ പൊലീസിനോട്ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ദലിതരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉനയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്.

TAGS :

Next Story