മരുമകളുടെ മരണം: ബിഎസ്‍പി എംപിയും ഭാര്യയും അറസ്റ്റില്‍
മരുമകളുടെ മരണം: ബിഎസ്‍പി എംപിയും ഭാര്യയും അറസ്റ്റില്‍
മരുമകളുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്‍പി) എംപി നരേന്ദ്ര കശ്യപും ഭാര്യയും മകനും അറസ്റ്റില്‍
മരുമകളുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്‍പി) എംപി നരേന്ദ്ര കശ്യപും ഭാര്യയും മകനും അറസ്റ്റില്‍. മരുമകളുടെ മരണവുമായി ബന്ധപ്പെട്ട് സ്ത്രീധന പീഡന നിയമപ്രകാരമാണ് അറസ്റ്റ്. രാജ്യസഭാംഗമാണ് നരേന്ദ്ര കശ്യപ്. ഇന്നലെയാണ് കശ്യപിന്റെ മരുമകള്‍ ഹിമാന്‍ഷി (26) വെടിയേറ്റ് മരിച്ചത്.
ഹിമാന്‍ഷിയെ സ്ത്രീധനവുമായി ബന്ധപ്പെട്ട് കശ്യപും ഭാര്യയും മകനും പീഡിപ്പിച്ചിരുന്നു എന്ന് ഹിമാന്‍ഷിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഭര്‍തൃവീട്ടുകാര്‍ ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍ ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. എംപിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഗാസിയാബാദ് സിറ്റി എസ്‍പി സല്‍മാന്‍ താജ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 498എ, 304ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും സല്‍മാന്‍ താജ് വ്യക്തമാക്കി. ജാമ്യം കിട്ടാത്ത വകുപ്പുകളാണിത്.
ഇന്നലെ രാത്രിയാണ് ഹിമാന്‍ഷുവിന് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നരേന്ദ്ര കശ്യപ് നിഷേധിച്ചു. നരേന്ദ്ര കശ്യപിന്റെ കുടുംബത്തിന്റെ അധീനതയില്‍ രണ്ട് തോക്കുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുന്ന സമയത്ത് എംപി വീട്ടില്‍ ഉണ്ടായിരുന്നോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. നെഞ്ചുവേദനയുടെ പേരില്‍ യശോദ ആശുപത്രിയിലെ ഐസിസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന കശ്യപിനെയും ഭാര്യയെയും അവിടെയെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കശ്യപിന്റെ ബാക്കി മൂന്നു മക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16