Quantcast

ജിഎസ്ടി: സ്വര്‍ണവില കൂടും

MediaOne Logo

Subin

  • Published:

    1 Jun 2018 2:16 AM GMT

ജിഎസ്ടി: സ്വര്‍ണവില കൂടും
X

ജിഎസ്ടി: സ്വര്‍ണവില കൂടും

സ്വര്‍ണത്തിന് ജിഎസ്ടിയില്‍ മൂന്ന് ശതമാനം നികുതി നിശ്ചയിച്ചതായി സൂചന...

ജി.എസ്.ടി വരുന്നതോടെ സ്വര്‍ണ്ണത്തിന് വില കൂടും. സ്വര്‍ണത്തിന് മൂന്നൂം ബ്രാന്‍ഡഡ് ധാന്യഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ചും ശതമാനം നികുതി ഈടാക്കാന്‍ ജി.എസ്.ടി ഉന്നതാധികാര സമിതി തീരുമാനിച്ചു. ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ നിലവിലെ നികുതി വിവരങ്ങളും പരമാവധിവിലയും പരസ്യപ്പെടുത്താനും തീരുമാനമായി.

സ്വര്‍ണത്തിന് ഒരു ശതമാനമാണ് നിലവില്‍ സംസ്ഥാനത്തുള്ള നികുതി. ഇതാണ് ജി എസ് ടി നടപ്പിലാകുന്നതോടെ അടുത്തമാസം ഒന്ന് മുതല്‍ 3 ആയി ഉയരുന്നത്. പുതുതായി നിശ്ചയിച്ച മറ്റു നികുതി നിരക്കുകള്‍ ഇങ്ങനെയാണ്- ബീഡിക്ക് സെസ്സില്ലാതെ 28 %. ചെരുപ്പ് 500 രൂപയില്‍ താഴയുള്ളവക്ക് 5 ഉം മുകളിലുള്ളവക്ക് 18 ഉം ശതമാനം. കോട്ടണ്‍ തുണിത്തരങ്ങള്‍ 5 % റെഡിമെയ്ഡ് വസ്ത്രങ്ങള്‍ 12%. ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ക്ക് 18%. ബിസ്‌ക്കറ്റിന് 18 ഉം കാര്‍ഷികഉപകരണങ്ങള്‍ക്ക് 5 ശതമാനവും.

ലോട്ടറി, കയര്‍, കശുവണ്ടി, പ്ലൈവുഡ് തുടങ്ങി ഏതാനും ഉല്‍പന്നങ്ങളുടെ നിരക്കില്‍ ഈമാസം 11 ന് വീണ്ടും ചര്‍ച്ച നടക്കും. ഹോട്ടലുകള്‍ക്കുള്ള 5 ശതമാനം സേവന നികുതിയും 11ലെ യോഗത്തില്‍ ചര്‍ച്ചയാകും. അമിത നികുതി അടക്കം മുള്ള പരാതികളേ ബോധിപ്പിക്കാന്‍ പ്രത്യേക സമിതി ജിഎസ്ടി വരുന്നതോടെ നിലവില്‍ വരും. ചരക്കുനീക്ക ബില്ലുകള്‍ കൈമാറാനുള്ള ഓണ്‍ലൈന്‍ സംവിധാനം പ്രാവര്‍ത്തികമാകുന്നതുവരെ സംസ്ഥാന അതിര്‍ത്തികളില്‍ ചെക്ക്‌പോസ്റ്റുകള്‍ നില നിര്‍ത്താനും കൗണ്‍സില്‍ തീരുമാനിച്ചു.

TAGS :

Next Story