Quantcast

ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം ഭാര്യയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

MediaOne Logo

Jaisy

  • Published:

    1 Jun 2018 3:37 PM GMT

ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം ഭാര്യയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു
X

ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം ഭാര്യയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

ഹരിയാനയിലെ സിര്‍സയില്‍ ശനിയാഴ്ചയാണ് സംഭവം

ഭര്‍ത്താവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഭാര്യയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ സിര്‍സയില്‍ ശനിയാഴ്ചയാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്.

കഴിഞ്ഞ ജൂലൈ 29നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃ മാതാവ്, ഭര്‍തൃ സഹോദരി എന്നിവരടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തതായി ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് രത്തന്‍ദീപ് സിംഗ് ബാലി പറഞ്ഞു.

വിവാഹമോചനത്തിന് സമ്മതിക്കാത്തതാണ് ഭര്‍ത്താവിനെ പ്രകോപിച്ചതെന്ന യുവതി പറഞ്ഞു. വേര്‍പിരിയാന്‍ സാധിക്കില്ലെന്ന് യുവതി തീര്‍ത്തു പറഞ്ഞതോടെ ഭര്‍ത്താവ് അയാളുടെ മൂന്ന് സൂഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഇവരെ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്ന് യുവതി പറഞ്ഞു. സുഹൃത്തുക്കള്‍ യുവതിയെ തട്ടിക്കൊണ്ടുപോവുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം യുവതിയെ നഗ്നയാക്കി റോഡില്‍ തള്ളുകയും ചെയ്തു. അക്രമികളെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

TAGS :

Next Story