Quantcast

അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തിന് വീണ്ടും കളമൊരുങ്ങുന്നു

MediaOne Logo

Ubaid

  • Published:

    1 Jun 2018 11:46 PM GMT

അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തിന് വീണ്ടും കളമൊരുങ്ങുന്നു
X

അണ്ണാ ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തിന് വീണ്ടും കളമൊരുങ്ങുന്നു

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒപിഎസ് ക്യാംപിലും പളനിസ്വാമി പക്ഷത്തും ലയനമാണ് ചര്‍ച്ച

തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെയിലെ ഇരുവിഭാങ്ങളും തമ്മിലുള്ള ലയനത്തിന് വീണ്ടും കളമൊരുങ്ങുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അമ്മ വിഭാഗവും ഒ.പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള പുരട്ചി തലൈവി അമ്മ വിഭാഗവും തമ്മില്‍ ലയന ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന. പാര്‍ട്ടിയിലും ഭരണത്തിലും അധികാരം സ്ഥാപിയ്ക്കാനുള്ള ടിടിവി ദിനകരന്‍ പക്ഷത്തിന്റെ ശ്രമവും കാര്യമായി നടക്കുന്നുണ്ട്. മുപ്പത് എംഎല്‍എമാര്‍ ദിനകരനൊപ്പമുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒപിഎസ് ക്യാംപിലും പളനിസ്വാമി പക്ഷത്തും ലയനമാണ് ചര്‍ച്ച. മുഖ്യമന്ത്രി പളനിസ്വാമി മന്ത്രിമാരുടെ പ്രത്യേക യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത് ലയനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പനീര്‍ശെല്‍വം ക്യാംപിലും ചര്‍ച്ചകള്‍ സജീവമാണ്. ചര്‍ചകള്‍ പുരോഗമിയ്ക്കുന്നതായി ഒ.പി.എസ് പക്ഷത്തെ എം.എല്‍.എ പാണ്ഡ്യരാജന്‍ പറയുകയും ചെയ്തു. ശശികലയെയും ദിനകരനെയും പൂര്‍ണമായും ഒഴിവാക്കുക, പാര്‍ടിയുടെ അധ്യക്ഷ സ്ഥാനം ഒ. പനീര്‍ശെല്‍വത്തിനു നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഒ.പി.എസ് വിഭാഗം ഇപ്പോഴും മുന്നോട്ടു വെയ്ക്കുന്നത്.

ദിനകരന്‍ പക്ഷത്തെ പ്രതിരോധിയ്ക്കാന്‍ പനീര്‍ശെല്‍വവുമായി ഒത്തു തീര്‍പ്പിലെത്താമെന്നും ഇതിനായി എന്തു വിട്ടുവീഴ്ചയും ചെയ്യാമെന്നുമുള്ള നിലപാടിലാണ് പളനിസ്വാമി വിഭാഗം. കഴിഞ്ഞ ദിവസം ദിനകരന്‍ പക്ഷത്തെ എംഎല്‍എമാര്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആഗസ്റ്റ് അഞ്ചിന് എ.ഐ.എ.ഡി.എം.കെ നേതാക്കളുടെയും ജനപ്രതിനിധികളുടെയും യോഗം പാര്‍ട്ടി ആസ്ഥാനത്ത് ചേരുമെന്ന് ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ പളനിസ്വാമി വിഭാഗത്തിന്റെ കൈവശമാണ് ഓഫീസുള്ളത്. ദിനകരന്‍ പക്ഷം ഓഫിസ് കയ്യേറാതിരിയ്ക്കാന്‍ ശക്തമായ പൊലിസ് കാവലാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. യോഗത്തിന് ദിനകരന്‍ എത്തുന്നത് സംഘര്‍ഷത്തിന് കാരണമാകും. ബംഗളൂരു ജയിലിലെത്തി ശശികലയുമായി, ദിനകരന്‍ നിരവധി തവണ ചര്‍ച്ചകളും നടത്തിയിരുന്നു.

TAGS :

Next Story