Quantcast

രാഹുല്‍ ഇന്ന് ഹിമാചലില്‍

MediaOne Logo

Sithara

  • Published:

    1 Jun 2018 8:20 AM GMT

രാഹുല്‍ ഇന്ന് ഹിമാചലില്‍
X

രാഹുല്‍ ഇന്ന് ഹിമാചലില്‍

പരാജയഭീതി മൂലം രാഹുല്‍ ഗാന്ധി ഹിമാചലില്‍ നിന്ന് വിട്ട് നില്‍ക്കുന്നുവെന്ന ബിജെപി ആരോപണങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി ഇന്ന് ഹിമാചല്‍ പ്രദേശിലെത്തും‍. പരാജയഭീതി മൂലം രാഹുല്‍ ഗാന്ധി ഹിമാചലില്‍ നിന്ന് വിട്ട് നില്‍ക്കുന്നുവെന്ന ബിജെപി ആരോപണങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം. മൂന്ന് റാലികളിലാണ് രാഹുല്‍ പങ്കെടുക്കുക.

ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിമാചലിലെത്തുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച കന്‍ഗ്ര ജില്ലയില്‍ തന്നെയാണ് രാഹുലിന്റെയും സന്ദര്‍ശനം. ചാംമ്പ, നഗ്രോത തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചാരണ റാലികളെ അഭിസംബോധന ചെയ്ത് രാഹുല്‍ സംസാരിക്കും.

അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ മൂന്ന് തവണ സന്ദര്‍ശനം നടത്തിയിട്ടും രാഹുല്‍ ഹിമാചലില്‍ എത്താതിരുന്നത് ബിജെപി പ്രചാരണായുധമാക്കിയിരുന്നു. ഹിമാചലില്‍ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ് ഓടി ഒളിക്കുകയാണെന്നും മുഖ്യമന്ത്രി വീരഭദ്ര സിങിനെ വിധിക്ക് വിട്ട് കൊടുത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആരോപിച്ചിരുന്നു.

മോദിക്കും അമിത് ഷാക്കും പുറമെ കേന്ദ്രമന്ത്രിമാര്‍, സമീപ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരെ രംഗത്തിറക്കി ബിജെപി പ്രചാരണം ശക്തമാക്കുമ്പോഴും തണുപ്പന്‍ മട്ടിലാണ് കോണ്‍ഗ്രസ് പ്രചാരണം. വീരഭദ്ര സിങിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും ഭരണ വിരുദ്ധ വികാരവും മൂലം ജയം ദുഷ്കരമാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ടെന്നാണ് വിവരം.

TAGS :

Next Story