ഇന്ത്യയിലെ മുസ്ലിംകൾ രാമന്റെ പിന്തുടർച്ചക്കാരാണെന്ന് ഗിരിരാജ് സിങ്
ഇന്ത്യയിലെ മുസ്ലിംകൾ രാമന്റെ പിന്തുടർച്ചക്കാരാണെന്ന് ഗിരിരാജ് സിങ്
മുസ്ലിംകളാരും തന്നെ മുഗൾ ചക്രവർത്തി ബാബറിന്റെ മക്കളല്ല. അവർ രാമന്റെ മക്കളാണ്. ആചാരങ്ങളിൽ മാത്രമേ ഇരുമതങ്ങളും തമ്മിൽ വ്യത്യാസമുള്ളുയെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെ മുസ്ലിംകൾ രാമന്റെ പിന്തുടർച്ചക്കാരാണെന്ന് കേന്ദ്ര ചെറുകിട വ്യവസായ വകുപ്പ് സഹമന്ത്രി ഗിരരാജ്സിങ്. അതുകൊണ്ട് തന്നെ രാമക്ഷേത്ര നിർമാണത്തിന് മുസ്ലിംകളുടെ സഹായം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോധ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഇന്ത്യയിലെ മുസ്ലിംകൾ രാമെൻറ പിന്തുടർച്ചക്കാരാണ്. മുസ്ലിംകളാരും തന്നെ മുഗൾ ചക്രവർത്തി ബാബറിന്റെ മക്കളല്ല. അവർ രാമന്റെ മക്കളാണ്. ആചാരങ്ങളിൽ മാത്രമേ ഇരുമതങ്ങളും തമ്മിൽ വ്യത്യാസമുള്ളുയെന്നും അദ്ദേഹം പറഞ്ഞു.ഷിയ വഖഫ് ബോർഡ് രാമക്ഷേത്ര നിർമാണത്തിനായി മുന്നോട്ടു വന്നിട്ടുണ്ട്. ആഴ്ചകൾക്കകം തന്നെ സുന്നികളും ഇതേ നിലപാടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നമ്മുടെ മുൻതലമുറകൾക്കായി രാമക്ഷേത്രം നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, രാമക്ഷേത്രം നിർമാണം അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് വി.എച്ച്.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16