മോദിക്കെതിരെ തമിഴ്നാട്ടില്‍ കറുത്ത ബലൂണ്‍ പറത്തി പ്രതിഷേധം
മോദിക്കെതിരെ തമിഴ്നാട്ടില്‍ കറുത്ത ബലൂണ്‍ പറത്തി പ്രതിഷേധം
കാവേരി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം.
കാവേരി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. വിവിധ സംഘടനകള്‍ കരിങ്കൊടികളുമായി പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേരത്തെ ചെന്നൈ വിമാനത്താവളത്തിന് മുന്പില് കറുത്ത ബലൂണുകള്‍ പറത്തിയും മോദിക്കെതിരെ പ്രതിഷേധമുണ്ടായി.
പ്രതിഷേധക്കാര്‍ കൊണ്ടുവന്ന കറുത്ത ബലൂണുകള്‍ പൊലീസുകാര്‍ കുത്തിപ്പൊട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചെന്നൈയുടെ പലഭാഗത്തും പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ റോഡില്‍ ഇറങ്ങാതെ ഹെലികോപ്റ്ററിലാണ് മോദിയുടെ യാത്ര.
പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടത്തുന്ന ഡിഫ് എക്സ്പോ 2018 ഉദ്ഘാടനം ചെയ്യാനാണ് മോദി ചെന്നൈയിലെത്തിയത്.
Adjust Story Font
16