Quantcast

മോദിക്കും ബിജെപിക്കുമെതിരെ മാനനഷ്ടക്കേസുമായി സിദ്ധരാമയ്യ

MediaOne Logo

Khasida

  • Published:

    1 Jun 2018 5:56 PM GMT

മോദിക്കും ബിജെപിക്കുമെതിരെ മാനനഷ്ടക്കേസുമായി സിദ്ധരാമയ്യ
X

മോദിക്കും ബിജെപിക്കുമെതിരെ മാനനഷ്ടക്കേസുമായി സിദ്ധരാമയ്യ

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയണമെന്നാവശ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ മാനനഷ്ടക്കേസുമായി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തനിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നറിയിച്ച് മോദിക്കും ബിജെപിക്കും സിദ്ധരാമയ്യ വക്കീല്‍ നോട്ടീസയച്ചു. അതിനിടെ പരസ്യ പ്രചാരണം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ മോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് സംസ്ഥാനത്ത് പ്രചാരണം നടത്തും.

കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവേ ശക്തമായ ആരോപണ പ്രത്യാരോപണങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ദേശീയ അധ്യക്ഷന്‍ അമിത്ഷായും ഉള്‍പ്പെടേയുള്ള നേതാക്കള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലക്ഷ്യം വെച്ച് നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്. തെളിവുകളുടെയോ വസ്തുതകളുടെയോ പിന്‍ബലമില്ലാതെ നടത്തുന്ന ഈ പരാമര്‍ശങ്ങള്‍, തന്നെ അപകീര്‍ത്തിപ്പെടുത്താനും സമൂഹമധ്യത്തില്‍ ഇടിച്ച് താഴ്ത്താനും ഉദ്ദേശിച്ചുള്ളതാണെന്നും, അതിനാല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാതിരിക്കാന്‍ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും സിദ്ധരാമയ്യ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദിയൂരപ്പ, ബിജെപി ദേശീയ നേതൃത്വം എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍ 100 കോടി രൂപയുടെ സിവില്‍ ക്രിമിനല്‍ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ പറയുന്നു. സിദ്ധ രൂപയ്യ,10 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ നോട്ടീസില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും സംസ്ഥാനത്ത് പ്രചാരണത്തിനെത്തും.

മഹാദായി പ്രക്ഷോഭ ഭൂമികയായ നാര്‍ഗുണ്ടിലും നേല മംഗലത്തും നടക്കുന്ന റാലിയില്‍ സംസാരിക്കുന്ന മോദി, രാജ രാജേശ്വരി നഗറിലും ഹാരപ്പനഹള്ളിയിലും റോഡ് ഷോയും സംഘടിപ്പിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അവസാന ഘട്ട പ്രചാരണം ഇന്നും തുരും. തുംകുര്‍, ചിക്ക്ബല്ലപൂര്‍ ജില്ലകളിലെ റാലികളില്‍ സംസാരിക്കുന്ന രാഹുല്‍ ബംഗളുരു നഗരത്തില്‍ പ്രമുഖരുമായുള്ള ആശയ സംവാദവും നടത്തും.

TAGS :

Next Story