ജിഎസ്‍ടി; നേട്ടങ്ങളും കോട്ടങ്ങളും
ജിഎസ്‍ടി; നേട്ടങ്ങളും കോട്ടങ്ങളും
2000ത്തില്‍ വാജ്പേയി സര്‍ക്കാറാണ് ജിഎസ്ടി നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
2000ത്തില്‍ വാജ്പേയി സര്‍ക്കാറാണ് ജിഎസ്ടി നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. സംസ്ഥാന ധനമന്ത്രിമാരും കേന്ദ്രവും ഉള്‍പ്പെട്ട ജിഎസ്ടി ഗവേണിങ് കൌണ്‍സിലാണ് ജിഎസ്ടി നടപ്പാക്കുക. ഏകീകൃത നികുതി സമ്പ്രദായം യാഥാര്‍ഥ്യമാകുന്നതോടെ നിരവധി നേട്ടങ്ങള്‍ ഉണ്ടാകുന്നുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ സംസ്ഥാനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തെ ബാധിക്കുമെന്നത് അടക്കമുള്ള വിമര്‍ശങ്ങള്‍ ജിഎസ്ടിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
നികുതി ഘടന ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി ബില്‍ കൊണ്ടുവരുന്നത്. ബില്‍ നിയമമായാല്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവിലുള്ള പതിനഞ്ചോളം നികുതികള്‍ക്ക് പകരം ഒറ്റ നികുതി നിലവില്‍ വരും. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരേ നികുതിനിരക്ക് വരുമെന്നതു കൂടിയാണ് ഇതിന്റെ സവിശേഷത. സംസ്ഥാനങ്ങള്‍ക്കും ഉപഭോക്താക്കാള്‍ക്കും വാണിജ്യ വ്യവസായ മേഖലയ്ക്കും ഇത് ദീര്‍ഘകാലനേട്ടമുണ്ടാകും.
നികുതി നിര്‍വഹണ സംവിധാനം സുഗമമാവുകയും നികുതി ശൃംഖല കൂടുതല്‍ വിപുലമാവുകയും ചെയ്യും. നികുതിവെട്ടിപ്പ് പരമാവധി കുറക്കാന്‍ സാധിക്കുമെന്നതാണ് പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാന നേട്ടം. ഉല്‍പാദന ചെലവ് കുറയാനും കയറ്റുമതി കൂടാനും സാധ്യതയുണ്ട്. സംസ്ഥാനാന്തര നികുതികള്‍ ഒഴിവാക്കുന്നതോടെ ഉത്പന്നങ്ങള്‍ക്ക് വില കുറയുമെന്നാണ് കരുതുന്നത്. ദേശീയ ജിഡിപി യില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വന്‍കിട ഉല്‍പാദകര്‍ക്കും വന്‍കിട വ്യാപാരികള്‍ക്കും മാത്രമായിരിക്കും ജിഎസ്‍ടി വലിയ നേട്ടമുണ്ടാക്കുക എന്ന വിമര്‍ശവുമുണ്ട്.
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയനിര്‍ണയാവകാശത്തെ ജിഎസ്‍ടി ബാധിക്കുമെന്നതാണ് മറ്റൊരു വിമര്‍ശം. സംസ്ഥാനത്തിന് നികുതിനിരക്കില്‍ മാറ്റം വരുത്താന് സാധിക്കില്ല. അന്തര്‍സംസ്ഥാന വ്യാപാരികളുടെയും കയറ്റുമതി-ഇറക്കുമതി മേഖലകളുടെയും ജിഎസ്‍ടി നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന ആവശ്യമുയരുന്നുണ്ട്.
Adjust Story Font
16