പാകിസ്താനെതിരായ സൈനികനടപടികള്‍ക്ക് സര്‍വകക്ഷിയോഗത്തിന്റെ പിന്തുണ
പാകിസ്താനെതിരായ സൈനികനടപടികള്‍ക്ക് സര്‍വകക്ഷിയോഗത്തിന്റെ പിന്തുണ
പാക് അധിനിവേശ കശ്മീരിലെ സൈനിക നടപടിയെക്കുറിച്ച് രാജ്നാഥ് സിങ് യോഗത്തില്‍ വിശദീകരിച്ചു
ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള സൈനികനടപടികള്‍ക്ക് സര്‍വകക്ഷിയോഗത്തിന്റെ പിന്തുണ. പാക് അധിനിവേശ കശ്മീരിലെ സൈനിക നടപടിയെക്കുറിച്ച് രാജ്നാഥ് സിങ് യോഗത്തില്‍ വിശദീകരിച്ചു. ഡിജിഎംഒ രണ്‍വീര്‍സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രധാമന്ത്രിയുടെ നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തീവ്രവാദക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിനന്ദിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നീക്കങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ആവശ്യമാണെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെയും സേനയുടെയും ഭീകരവിരുദ്ധ നടപടികള്‍ക്ക് കോണ്‍ഗ്രസ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഭീകരവാദത്തിനെതിരായ പ്രതികരണമാണ് ഇന്ത്യ നടത്തിയതെന്നും രാജ്യത്തെ ജനങ്ങള്‍ ഇതില്‍ സന്തുഷ്ടരാണെന്നും കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു.
അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷക്രമീകരണങ്ങള്‍ ഡിജിഎംഒ വിശദീകരിച്ചു. ഏതെൊരാക്രമണത്തെയും നേരിടാന്‍ ഇന്ത്യന്‍ സേന സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. മേഖലയിലെ ജനങ്ങളുടെ സുരക്ഷക്ക് ആവശ്യമായുള്ള നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.
Adjust Story Font
16