Quantcast

കൊല്ലപ്പെട്ട വിചാരണ തടവുകാരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് ഭീകരവിരുദ്ധസേന തലവന്‍

MediaOne Logo

Damodaran

  • Published:

    2 Jun 2018 4:42 PM GMT

കൊല്ലപ്പെട്ട വിചാരണ തടവുകാരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് ഭീകരവിരുദ്ധസേന തലവന്‍
X

കൊല്ലപ്പെട്ട വിചാരണ തടവുകാരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് ഭീകരവിരുദ്ധസേന തലവന്‍

പൊലീസിന് എപ്പോഴാണ് ബലം പ്രയോഗിക്കാന്‍ കഴിയുകയെന്നും ഒരാളുടെ ജീവനെടുക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നും നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. കൊടും കുറ്റവാളികളാണവര്‍. ....

ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ശക്തമാക്കി മധ്യപ്രദേശ് ഭീകരവിരുദ്ധ സേന തലവന്‍. കൊല്ലപ്പെട്ട എട്ട് വിചാരണ തടവുകാരുടെ കൈവശം ആയുധങ്ങളൊന്നുമില്ലായിരുന്നുവെന്ന് ഭീകരവിരുദ്ധ സേന തലവന്‍ സഞ്ജീവ് ഷാമി വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ തെറ്റൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. പൊലീസിന് എപ്പോഴാണ് ബലം പ്രയോഗിക്കാന്‍ കഴിയുകയെന്നും ഒരാളുടെ ജീവനെടുക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നും നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. കൊടും കുറ്റവാളികളാണവര്‍. അവര്‍ രക്ഷപ്പെട്ടാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിന് പരമാവധി ശക്തി പ്രയോഗിക്കാനാകും - ഷാമി പറഞ്ഞു.

രക്ഷപ്പെട്ട വിചാരണ തടവുകാര്‍ തങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തെന്നും ഇതോടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നുമായിരുന്നു പൊലീസിന്‍റെ ഇതുവരെയുള്ള അവകാശവാദം. എന്നാല്‍ തങ്ങള്‍ക്കെതിരെ വെടിയുതിര്‍ത്തില്ലെങ്കില്‍ പോലും ബലം പ്രയോഗിക്കാന്‍ പൊലീസിന് അവകാശമുണ്ടെന്നും ഭീകരവിരുദ്ധ സേന തലവന്‍ അവകാശപ്പെട്ടു.

TAGS :

Next Story