ഈ ക്ഷേത്രത്തില്‍ ഇനി മുതല്‍ പുരുഷന്മാര്‍ക്കും പ്രവേശനമില്ല
ഈ ക്ഷേത്രത്തില്‍ ഇനി മുതല്‍ പുരുഷന്മാര്‍ക്കും പ്രവേശനമില്ല
ക്ഷേത്രപ്രവേശനത്തില് ലിംഗസമത്വം ഉറപ്പാക്കാനായി പുരുഷന്മാര്ക്കും പ്രവേശനം നിഷേധിച്ച് ഒരു ക്ഷേത്രം
ക്ഷേത്രപ്രവേശനത്തില് ലിംഗസമത്വം ഉറപ്പാക്കാനായി പുരുഷന്മാര്ക്കും പ്രവേശനം നിഷേധിച്ച് ഒരു ക്ഷേത്രം. നാസികിലെ ട്രിമ്പകേശ്വര് ക്ഷേത്രത്തിലാണ് പുരുഷന്മാര്ക്കും പ്രവേശനം നിഷേധിച്ചത്. സ്ത്രീകള്ക്ക് ക്ഷേത്രപ്രവേശനം മൌലികാവകാശമാണെന്ന ബോബെ ഹൈക്കോടതിയുടെ വിധിയെ തുടര്ന്നാണ് ക്ഷേത്രത്തിന്റെ ഭാരവാഹികള് ഇത്തരമൊരു തീരുമാനമെടുത്തത്.
കോടതി വിധിയെ തുടര്ന്ന് അഹമ്മദ് നഗറിലെ ശനി ശിങ്ക്നാപുര് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന് ശ്രമിച്ച സ്ത്രീകളെ നാട്ടുകാര് തടഞ്ഞത് സംഘര്ഷത്തിന് കാരണമായിരുന്നു. തുടര്ന്നാണ് ക്ഷേത്രഭാരവാഹികള് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇനിമുതല് ശ്രീകോവിലിനുള്ളിലേക്ക് പുരുഷന്മാരേയും പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം.
പുതിയ തീരുമാനപ്രകാരം ഇനി മൂന്നുപേര്ക്ക് മാത്രമേ ശ്രീകോവിലിനുള്ളിലേക്ക് പ്രവേശനമുണ്ടാകുകയുള്ളൂ. പുരോഹിതനും, വിശേഷ പൂജയ്ക്കായി വരുന്ന പൂജാരിക്കും ക്ഷേത്രപരിസരം വൃത്തിയാക്കുന്ന ആള്ക്കും മാത്രമായിരിക്കും ഇനി കോവിലിനകത്തേക്ക് പ്രവേശിക്കാന് അനുവാദമുണ്ടാകുകയുള്ളൂ.
എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്ക്ക് പ്രവേശനം അനുവദിക്കണമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. ആരാധനാലയങ്ങളില് സ്ത്രീകള് പ്രവേശിക്കുന്നത് വിലക്കുന്ന നിയമമൊന്നും രാജ്യത്തില്ലെന്നും അത്തരം വിലക്ക് ഏര്പ്പെടുത്തുന്നവര്ക്ക് ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. പുരുഷന് എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാമെങ്കില് എന്തുകൊണ്ട് സ്ത്രീകള്ക്കും പ്രവേശനം അനുവദിച്ചു കൂടായെന്നും കോടതി ചോദിച്ചിരുന്നു.
Adjust Story Font
16