ഇവിഎം ഹാക്കത്തോണ്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ സംതൃപ്തി അറിയിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഇവിഎം ഹാക്കത്തോണ്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ സംതൃപ്തി അറിയിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
യന്ത്രത്തില്‍ കൃത്രിമം കാണിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടെന്ന് ഹാക്കത്തണില്‍ പങ്കെടുത്ത സിപിഎമ്മും എന്‍സിപിയും അറിയിച്ചതായി മു ഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
വോട്ടിങ് യന്ത്രത്തിന്‍റെ കാര്യക്ഷമതയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ സംതൃപ്തി അറിയിച്ചെന്ന്മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ . യന്ത്രത്തില്‍ കൃത്രിമം കാണിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടെന്ന് ഹാക്കത്തണില്‍ പങ്കെടുത്ത സിപിഎമ്മും എന്‍സിപിയും അറിയിച്ചതായി മു ഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്തി വ്യക്തമാക്കി.
മദര്‍ ബോര്‍ഡില്‍ പരീക്ഷണത്തിന് സമ്മതിക്കില്ലെന്ന് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകളിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പരിശോധനയില്‍ നിന്ന് വിട്ടുനിന്നു. കമ്മീഷന്റേതിന് സമാനമായി ഹാക്കത്തോണ്‍ സംഘടിപ്പിച്ചാണ് എഎപിയുടെ പ്രതിഷേധം.
ഉത്തര്‍ പ്രദേശ് അടക്കം 5സംസ്ഥാനങ്ങളിലെ നിയമഭാ തെരഞ്ഞെടുപ്പിന് ശേഷം ഇലക്ടോണിക്ക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള ആരോപണം പ്രതിപക്ഷം ശക്തമാക്കിയതോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതരായത്. ഏഴ് ദേശീയ പാര്‍ട്ടികളടക്കം 56 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയത്. എന്‍ സി പി ഉള്‍പ്പെടെ 8 പാര്‍ട്ടികള്‍ മാത്രമാണ് അതിന് തയ്യാറായത്. ഹാക്കത്തോണിന്റെ നിയമങ്ങളും നിബന്ധനകളും അംഗീകരിക്കാനാകില്ലെന്നായിരുന്നു മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.
ഇലക്ടോണിക്ക് വോട്ടിഹ് യന്ത്രത്തിന്റെ കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകള്‍, പ്രസ് ബട്ടണ്‍ എന്നിവ മാത്രമാണ് പരിശോധിക്കാനാവുക, പ്രദര്‍ശിപ്പിച്ച മുറിയില്‍ നിന്നും യന്ത്രം നീക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളില്‍ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്കരിക്കുകയായിരുന്നു. മദര്‍ ബോര്‍ഡ് വഴിയാണ് ക്രമക്കേടുകള്‍ നടത്താനാവുക എന്നിരിക്കെ പരിശോധിക്കാവുന്ന ഭാഗങ്ങളില്‍ നിന്നും മദര്‍ ബോര്‍ഡ് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.
Adjust Story Font
16