കരുണാനിധിയുടെ 94ആം പിറന്നാള്‍ ആഘോഷവും നിയമസഭാ പ്രവേശത്തിന്റെ 60ാം വാര്‍ഷികവും ഇന്ന്
കരുണാനിധിയുടെ 94ആം പിറന്നാള്‍ ആഘോഷവും നിയമസഭാ പ്രവേശത്തിന്റെ 60ാം വാര്‍ഷികവും ഇന്ന്
ചെന്നൈ റോയപ്പേട്ട വൈഎംസിഎ മൈതാനത്ത് വൈകിട്ട് അഞ്ച് മണിക്കാണ് പരിപാടി
ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ 94ആം പിറന്നാള്‍ ആഘോഷവും നിയമസഭാ പ്രവേശത്തിന്റെ അറുപതാം വാര്‍ഷികവും ഇന്ന് നടക്കും. ചെന്നൈ റോയപ്പേട്ട വൈഎംസിഎ മൈതാനത്ത് വൈകിട്ട് അഞ്ച് മണിക്കാണ് പരിപാടി. രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായമ കൂടിയാകും ആഘോഷ വേദി.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പുതുച്ചേരി മുഖ്യന്ത്രി വി നാരായണ സ്വാമി, ആര് ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. തമിഴ്നാട് രാഷ്ട്രീയം മാറി മറിയുന്ന സാഹചര്യത്തില്‍ ഡി എം കെ യുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ കൂട്ടായ്മക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. തമിഴ്നാട് നിയമസഭാ മന്ദിരത്തിന്റെ മാതൃകയിലാണ് വേദി നിര്‍മിച്ചിട്ടുള്ളത്. 10,000 പേര്‍ക്ക് ഇരിക്കാവുന്ന ചുവത പരവതാനി വിരിച്ച പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്ന വിശിഷ്ട അതിഥികള്‍ക്കും കേന്ദ്ര - സംസ്ഥാന നേതാക്കള്‍ക്കുമായി പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Adjust Story Font
16