ബീഫ് കടത്തിയെന്ന് ആരോപണം; അഞ്ചംഗ സംഘത്തിന് ഗോരക്ഷകരുടെ മര്‍ദനം
ബീഫ് കടത്തിയെന്ന് ആരോപണം; അഞ്ചംഗ സംഘത്തിന് ഗോരക്ഷകരുടെ മര്‍ദനം
ഗോരക്ഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പൊലീസ് മര്‍ദനത്തിന് ഇരയായവര്‍ക്കെതിരെ ബീഫ് കടത്തിയെന്ന് ആരോപിച്ച് കേസെടുത്തു.
ബീഫ് കടത്തിയെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറുള്‍പ്പെടെ അഞ്ചുപേരെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദിച്ചു. ഹരിയാനയിലാണ് സംഭവം. ഇതേതുടര്‍ന്ന് ഗോരക്ഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പൊലീസ് മര്‍ദനത്തിന് ഇരയായവര്‍ക്കെതിരെ ബീഫ് കടത്തിയെന്ന് ആരോപിച്ച് കേസെടുത്തു. ഗോരക്ഷകരുടെ വിളയാട്ടം തടയാന്‍ ഓരോ ജില്ലയിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് പൊലീസ് നടപടി.
സംഭവത്തിന്‍റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. അഞ്ചോളം പേരടങ്ങുന്ന സംഷം ജയ് ഹനുമാന്‍ മുദ്രാവാക്യം വിളികളോടെയാണ് ആക്രമണം അഴിച്ചു വിട്ടത്. ഗോരക്ഷകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ കുറിച്ച് പൊലീസ് മൌനം പാലിക്കുകയാണ്. മര്‍ദനമേറ്റ വ്യക്തികളുടെ കൈവശമുണ്ടായിരുന്നത് ബീഫ് തന്നെയാണോയന്ന് പരിശോധിച്ചു വരികയാണെന്നും മര്‍ദനത്തെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അനൌദ്യോഗിക ഭാഷ്യം.
Adjust Story Font
16