അയോഗ്യതാ വിഷയത്തില്‍ എഎപി സുപ്രീം കോടതിയിലേക്ക്
അയോഗ്യതാ വിഷയത്തില്‍ എഎപി സുപ്രീം കോടതിയിലേക്ക്
കമ്മീഷന്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നീക്കം
അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി എം എല്‍ എമാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നു. നിലവിലെ സാഹചര്യങ്ങള്‍ വീശദീകരിച്ച് എഎപി മണ്ഡലങ്ങളില്‍ പ്രചാരണ യോഗം തുടങ്ങി. 6 എംഎല്‍എമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഇരട്ട പദവി ആരോപിച്ച് 20 എംഎല്‍എമാരെ അയോഗ്യരാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് 6 എ എ പി എംഎല്‍എമാരാണ് ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം നിരാകരിച്ച കോടതി എംഎല്‍എമാരുടെ നിയമനം നിയമ വിരുദ്ധമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ഇന്നോ നാളെയോ ഹരജി സമര്‍പ്പിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് രാഷ്ട്രപതി ശരിവച്ചാല്‍ അത് ചോദ്യം ചെയ്യുന്ന ഹരജിയാകും നല്‍കുക. 20 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ എഎപിക്ക് ഇതേ എംഎല്എമരെ തന്നെ മത്സരിപ്പിക്കാം. ഇത് മുന്നില്‍ കണ്ടാണ് മണ്ഡലങ്ങളില്‍ വിശദീകരണ യോഗം നടത്തുന്നത്. 2015 മാര്‍ച്ചില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് നടപടിക്ക് കാരണമായത്.
Adjust Story Font
16