സ്വകാര്യതയുടെ അതിര് ലംഘിക്കാതെ ആധാര്‍ നടപ്പാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി
സ്വകാര്യതയുടെ അതിര് ലംഘിക്കാതെ ആധാര്‍ നടപ്പാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി
ആധാര്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്..
സ്വകാര്യതയുടെ അതിര് ലംഘിക്കാതെ ആധാര്‍ നടപ്പാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി. ആധാര്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. നെറ്റ് വര്‍ക്കിംഗ് സംവിധാനം ഒഴിവാക്കാന്‍ കഴിയാത്ത കാലഘട്ടമാണിതെന്ന് ജസ്റ്റിസ്. എകെ സിക്രി ചൂണ്ടിക്കാട്ടി. ഓരോ പദ്ധതികള്‍ക്കും ശേഖരിച്ച വിവരങ്ങളുടെ ഉപയോഗം അതത് പദ്ധതിയില്‍ മാത്രമായി നിജപ്പെടുത്താനാകില്ലേ എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ് ചോദിച്ചു. ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തടയാനുള്ള ശിപാര്‍ശകള്‍ ഉള്‍കൊള്ളിച്ച് ബി എന്‍ ശ്രീ ക്രിഷ്ണ കമ്മറ്റി മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത് എന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. കേസില്‍ നാളെയും വാദം തുടരും.
Adjust Story Font
16