കച്ചവട കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഡല്‍ഹിയില്‍ സമരം
കച്ചവട കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഡല്‍ഹിയില്‍ സമരം
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ നേതൃത്വത്തിലാണ് 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സമരം.
കച്ചവട കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ ഡല്‍ഹിയില്‍ കടയടപ്പ് സമരം. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ നേതൃത്വത്തിലാണ് 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സമരം. നടപടി നിര്‍ത്തിവെക്കും വരെ സമരം തുടരുമെന്ന് കടയുടമകള്‍ പ്രതികരിച്ചു.
അനധികൃത നിര്‍മ്മാണമടക്കമുള്ള വിവിധ കാരണങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കടകള്‍ വ്യാപകമായി അടച്ച് പൂട്ടുകയാണെന്നാണ് കടയുടമകള്‍ ആരോപിക്കുന്നത്. ചെറുതും വലുതുമായ നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഫലം കാണാതായതോടെയാണ് രണ്ട് ദിവസം നീണ്ട കടയടപ്പ് സമരത്തിലേക്ക് കടന്നത്.
സമരത്തില്‍ 7 ലക്ഷത്തോളം കടയുടമകള്‍ പങ്കെടുക്കുന്നുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഔഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് അറിയിച്ചു.
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനത്തില്‍ നിന്നും പിന്‍മാറും വരെ സമരം തുടരുമെന്ന് കടയുടമകള്‍ പറഞ്ഞു.
ഞായറാഴ്ച ഡല്‍ഹി സര്‍ക്കരാരുമായി കൂടിക്കാഴ്ച നടത്താനും നിവേദനം കൈമാറാനും കടയുടമകള്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ആംആദ്മി പാര്‍ട്ടിയുടെ നീക്കം.
Adjust Story Font
16