ഞാന്‍ വിഐപിയാണ്; സുരക്ഷാ ഉദ്യോഗസ്ഥനെകൊണ്ട് ചെരുപ്പഴിപ്പിച്ച് ഒഡീഷ മന്ത്രി
ഞാന്‍ വിഐപിയാണ്; സുരക്ഷാ ഉദ്യോഗസ്ഥനെകൊണ്ട് ചെരുപ്പഴിപ്പിച്ച് ഒഡീഷ മന്ത്രി
സുരക്ഷാ ഉദ്യോഗസ്ഥരെയും ബ്യൂറോക്രാറ്റുകളെയും കൊണ്ട് ദാസ്യപ്പണി എടുപ്പിക്കുന്ന മന്ത്രിമാര്‍ രാജ്യത്ത് കുറച്ചൊന്നുമല്ല.
സുരക്ഷാ ഉദ്യോഗസ്ഥരെയും ബ്യൂറോക്രാറ്റുകളെയും കൊണ്ട് ദാസ്യപ്പണി എടുപ്പിക്കുന്ന മന്ത്രിമാര്‍ രാജ്യത്ത് കുറച്ചൊന്നുമല്ല. പലരും തുറന്നവേദിയില്‍ ഇതിനൊന്നും അവസരമുണ്ടാക്കാറില്ല എന്നു മാത്രം. എന്നാല്‍ ഒഡീഷ മന്ത്രി ജോഗേന്ദ്ര ബെഹ്റക്ക് പൊതുവേദിയെന്നോ സ്വകാര്യസ്ഥലമെന്നോ വ്യത്യാസമൊന്നുമില്ലെന്ന് തെളിയിക്കുകയാണ് സ്വാതന്ത്ര്യദിനത്തിലെ സംഭവം. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ എത്തിയ മന്ത്രി, വേദിയിലേക്ക് കയറുന്നതിനു മുമ്പാണ് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് ചെരുപ്പഴിപ്പിച്ചത്. നൂറു കണക്കിന് ആളുകളുടെ മുമ്പില്‍ വെച്ചായിരുന്നു മന്ത്രിയുടെ ഈ നടപടി. ഞാനൊരു വിഐപിയാണ് എന്ന് ആവര്‍ത്തിച്ചുപറഞ്ഞായിരുന്നു ഇതിനെ ന്യായീകരിക്കാന്‍ മന്ത്രിയുടെ തത്രപ്പാട്. സംഭവം വിവാദമായതോടെ പ്രതിപക്ഷ പാര്‍ട്ടികളും സോഷ്യല്‍മീഡിയയും മന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. എന്നാല്‍ മന്ത്രിയുടെ പ്രായം പരിഗണിക്കണമെന്നും കാല്‍മുട്ട് മടക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ സഹായം തേടിയതെന്നും ഇതിനെ ഒരു അച്ഛന്‍ - മകന്‍ ബന്ധത്തിനു തുല്യമായി കാണണമെന്നും ബിജെഡി പ്രതിനിധി സൂര്യനാരായണ്‍ പത്ര പറഞ്ഞു.
Adjust Story Font
16