ഗോമാതാ സംരക്ഷണത്തിന് 18 ലക്ഷം രൂപയുടെ കന്നുകാലി കല്യാണം
ഗോമാതാ സംരക്ഷണത്തിന് 18 ലക്ഷം രൂപയുടെ കന്നുകാലി കല്യാണം
മൂന്നൂറോളം അതിഥികളുടെ സാന്നിദ്ധ്യത്തിലാണ് പൂനം എന്ന പശുവും അര്‍ജുന്‍ എന്ന കാളയും വിവാഹിതരായത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ഗോമാതാ സംരക്ഷണത്തിനായി കന്നുകാലി കല്യാണം. 18 ലക്ഷം രൂപ മുടക്കിയാണ് പശുവിന്റെയും കാളയുടെയും വിവാഹം നടത്തിയത്. മൂന്നൂറോളം അതിഥികളുടെ സാന്നിദ്ധ്യത്തിലാണ് പൂനം എന്ന പശുവും അര്‍ജുന്‍ എന്ന കാളയും വിവാഹിതരായത്. ഗുജറാത്തിലെ ഭാവ്നഗറിലാണ് അത്യപൂര്‍വ്വ വിവാഹത്തിന് വേദിയൊരുങ്ങിയത്.
സ്വര്‍ണാഭരണങ്ങളണിഞ്ഞ് ചുവന്ന പട്ടുസാരിയുമുടുത്താണ് വധു വിവാഹത്തിനെത്തിയത്. വരനും വിവാഹ വേഷത്തിലായിരുന്നു. പരാസന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വിവാഹം നടന്നത്. എല്ലാ വീടുകളിലും ഒരു പശു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് കല്യാണം നടത്തിയതെന്നാണ് പൂനത്തിന്റെ ഉടമസ്ഥന്‍ പ്രതികരിച്ചത്. ബ്രാഹ്മണ പുരോഹിതര്‍ കല്യാണത്തിന് കാര്‍മികത്വം വഹിച്ചു. കന്നുകാലികളുടെ ഉടമസ്ഥനും ഭാര്യയും വരന്റെയും വധുവിന്റെയും കൈകള്‍ പ്രതീകാത്മകമായി പിടിച്ചു നല്‍കി. അഹമ്മദാബാദ് സംസ്കൃത സര്‍വ്വകലാശാലയിലെ 150ഓളം വിദ്യാര്‍ഥികളുടെ മന്ത്രോച്ചാരണത്തോടെയാണ് വിവാഹം നടന്നത്.
Adjust Story Font
16